പാലക്കാട്: റീല്‍സില്‍ തിളങ്ങിയ 'ഫീനിക്‌സ് കപ്പിള്‍സി'നെ മറയാക്കി പാലക്കാട് യാക്കരയില്‍ ഹണി ട്രാപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. കേസില്‍ കാര്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എട്ടു പേരെക്കൂടാതെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പാലക്കാട് ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. 'മിന്നുന്നതെല്ലാം പൊന്നല്ല'എന്ന് ഫീനിക്‌സ് കപ്പിള്‍സിലെ ഗോകുല്‍ ദീപും ഭാര്യ ദേവുവും റീല്‍സില്‍ ആവര്‍ത്തിച്ച് പറയുന്നതു പോലെയായി കാര്യങ്ങള്‍. ആകര്‍ഷിക്കാന്‍ ഇറക്കിയ പല നമ്പരുകളും മുക്കുപണ്ടമാണെന്ന് ഇരിങ്ങാലക്കുടയിലെ വ്യവസായിയും തിരിച്ചറിയാന്‍ വൈകി. ഹരം കൊള്ളുന്ന വിഡിയോയും ചടുലമായ സംസാര ശൈലിയുമാണ് വ്യവസായിയെ ആകര്‍ഷിച്ചത്. ഫീനിക്‌സ് കപ്പിള്‍സിന് നിരവധി ആരാധകര്‍; റീല്‍സിന് താഴെയുള്ള ചെറിയ സന്ദേശങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ മറക്കാത്ത ദമ്പതികള്‍. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഭര്‍തൃമാതാവിനെ തനിച്ചാക്കി പാലക്കാടുനിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ദേവു വ്യവസായിയെ വിശ്വസിപ്പിച്ചു. ചൂണ്ടയില്‍ കുരുങ്ങിയ വ്യവസായി ദേവുവിന്റെ സന്ദേശങ്ങളെ ഒരിക്കല്‍പ്പോലും അവിശ്വസിച്ചിരുന്നില്ല. സംസാരത്തില്‍ ഭിന്നത തോന്നുന്ന സമയം അയയ്ക്കുന്ന റീല്‍സിന്റെ എണ്ണം കൂട്ടി പരിഹാര മാര്‍ഗം കാണുന്നതിനും തട്ടിപ്പ് സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാലാക്കാരന്‍ സിദ്ധുവാണ് ബുദ്ധി കേന്ദ്രമെങ്കിലും ഫീനിക്‌സ് കപ്പിള്‍സ് തന്നെയായിരുന്നു വിശ്വാസ്യത കൂട്ടുന്നതിന് ഇടനിലക്കാരായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ആറു പേരെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയും പിടികൂടിയത്. ഭീഷണിയിലൂടെ അരക്കോടിയോളം രൂപ നേടുകയായിരുന്നു ഹണി ട്രാപ്പ് സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പില്‍ കൂടുതലാളുകള്‍ കുരുങ്ങിയിട്ടുണ്ടെന്ന് വാക്കാല്‍ പരാതി പറയുന്നതല്ലാതെ മാനഹാനി കാരണം ആരും രേഖാമൂലം പൊലീസിനെ സമീപിക്കാന്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. തട്ടിപ്പിന് നേതൃത്വം നല്‍കിയ കണ്ണികളുടെ എണ്ണം കൂടുന്നുണ്ടോ എന്നത് സൗത്ത് പൊലീസ് പ്രത്യേകം പരിശോധിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....