സംസ്ഥാനത്ത് നിരത്ത് വിഭാഗത്തില്‍ 2175 കോടി രൂപയുടെ 330 പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ 767 പദ്ധതികള്‍ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യം വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാവുന്നതെന്നും, ഇതുറപ്പുവരുത്താന്‍ തുടര്‍ന്നും ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. വരുന്ന 4 വര്‍ഷത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50% റോഡുകളെങ്കിലും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പണി കഴിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. പ്ലാംപഴിഞ്ഞി പാലത്തിന്റെയും ഉദിയന്‍കുളങ്ങര -മലയില്‍കട -വടകര- മാരായമുട്ടം- അരുവിപ്പുറം- അയിരൂര്‍ റിങ് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റശേഖരമംഗലം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന് 2019-20 വര്‍ഷത്തെ പൊതുമരാമത്ത് വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.2 കോടി രൂപയാണ് ചെലവഴിച്ചത്. ഇതോടൊപ്പം ഇവിടുത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി കാട്ടാക്കട - വെള്ളറട - പ്ലാംപഴിഞ്ഞി - കടകംമണ്ണടി റൂട്ടിലേക്കുള്ള കെ.എസ്.ആര്‍.റ്റി.സി ബസ് സര്‍വീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊല്ലയില്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ് ഉദിയന്‍കുളങ്ങര- മലയില്‍കട-വടകര-മാരായമുട്ടം-അരുവിപ്പുറം -അയിരൂര്‍ റിംഗ് റോഡ്. 2018-19 വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി 10.5 കോടി ചെലവഴിച്ചാണ് റോഡ് ബിഎം.ബിസി നിലവാരത്തില്‍ നവീകരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....