ശബരിമല സന്നിധാനത്ത് ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ഇന്ന് തുടങ്ങും. മേല്‍ക്കൂരയിലെ നാല് സ്വര്‍ണപ്പാളികള്‍ ഇളക്കി അവ ചേരുന്ന ഭാഗത്ത് സിലിക്കണ്‍ പശ ഉപയോഗിച്ച് ഉറപ്പിക്കും. സന്നിധാനത്ത് കനത്ത മഴയില്ലെങ്കില്‍ ആറു ദിവസത്തിനുള്ളില്‍ പണികള്‍ തീരുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 7 ന് മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാലപ്പഴക്കത്താല്‍ പശ ഇളകുന്നതും, അടിയിലെ ചെമ്പ് പാളി ഉറപ്പിച്ചിരുന്ന ആണികള്‍ അയഞ്ഞതുമാണ് ചോര്‍ച്ചയുണ്ടാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിക്ക് സ്വര്‍ണമോ ചെമ്പ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. അയഞ്ഞ ആണികള്‍ക്ക് പകരം പുതിയ ആണികള്‍ ഉപയോഗിക്കും. അറ്റകുറ്റപ്പണികള്‍ക്കായി പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ എട്ട് അംഗസംഘം സന്നിധാനത്ത് എത്തി. കഴുക്കോലിന് മുകളില്‍ പലക, ചെമ്പ്, സ്വര്‍ണം എന്നിങ്ങനെ മൂന്ന് പാളികളിലാണ് ശ്രീകോവിലിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂരയുടെ കിഴക്ക് കോടിക്കഴുക്കോലിനോട് ചേര്‍ന്ന ഭാഗത്താണ് ചോര്‍ച്ച. കഴിഞ്ഞ വിഷു പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഓഗസ്റ്റ് 22ന് പണികള്‍ തുടങ്ങാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിക്കാന്‍ വൈകിയത് മൂലമാണ് ചെറിയ താമസമുണ്ടായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....