മരട് ഫ്ളാറ്റിന്റെ മാതൃകയില്‍ നോയിഡയിലെ ഇരട്ട ടവറുകള്‍ നാളെ പൊളിച്ചുനീക്കും. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. ഉച്ചയ്ക്ക് 2.30നാണ് കുത്തബ് മിനാറിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പ്രശസ്തമായ ഇരട്ട ടവറുകള്‍ നിലംപൊത്തുക. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിംഗും ദക്ഷിണാഫ്രിക്കന്‍ കമ്പനി ഡെമോളിഷനുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഇംപ്‌ളോഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം പൊളിക്കാന്‍ 15 സെക്കന്റാണ് വേണ്ടിവരുന്നത്. പൊളിക്കലിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളിലെ അയ്യായിരത്തോളം താമസക്കാരേയും 2500 വാഹനങ്ങളും രാവിലെ 7.30ഓടെ ഒഴിപ്പിക്കും. നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേയില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....