കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍. കോഴിക്കോട് കൂടരഞ്ഞിയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശികളായ ഇഹ്സാന്‍, ബാഹിര്‍, അഫ്സല്‍, അക്ബര്‍, മിര്‍സാബ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളായ ഇവര്‍ ഉറുമി ജലവൈദ്യുത പദ്ധതിക്ക് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരത്തോടെ മഴ പെയ്യുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ ഇവര്‍ പുഴയിലെ പാറക്കെട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. പുഴയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ യുവാക്കള്‍ ബഹളം വയ്ക്കുകയും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ മുക്കം അഗ്നിരക്ഷാസേനയെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരെയും തിരുവമ്പാടി പൊലിസിനെയും വിവരമറിയിച്ചു. വടംകെട്ടി യുവാക്കളെ പുഴയുടെ മറുകരയില്‍ എത്തിച്ച് തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കല്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു. തിരുവമ്പാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രമ്യയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്ത ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയക്കുകയായിരുന്നു. പാലക്കാട് തിരുവിഴാം കുന്ന് വെള്ളിയാര്‍പുഴയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ജനവാസ മേഖലകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ ഇരുമ്പ് പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വനത്തില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. പ്രദേശത്തെ തോടുകളും കരകവിഞ്ഞൊഴുകി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....