കൊച്ചി: 100 കോടി രൂപ വിലയുള്ള എയര്‍ബസ് എച്ച് 145 എന്ന ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി മലയാളി വ്യവസായിയായും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി. ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. തൊട്ടുപിന്നാലെ യൂസഫലിയും ഹെലികോപ്ടര്‍ സ്വന്തമാക്കി. ഹെലികോപ്റ്റര്‍ ബുധനാഴ്ച കൊച്ചിയില്‍ എത്തി. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഹെലികോപ്ടറാണ് എച്ച് 145. ലോകമെമ്പാടും ഏകദേശം 1,500 ഹെലികോപ്റ്ററുകളാണ് ഇതുവരെ വിറ്റുപോയത്. ജര്‍മ്മന്‍ കമ്പനിയുടെ H145 നാല് ടണ്‍ ക്ലാസ് ഇരട്ട-എഞ്ചിന്‍ റോട്ടര്‍ക്രാഫ്റ്റ് ഉല്‍പ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്. എന്‍ജിന്‍ ശേഷിയും കാലവസ്ഥക്കനുയോജ്യമായി പ്രവര്‍ത്തിക്കുന്നതുമാണ് പ്രത്യേകത. സിവില്‍, മിലിട്ടറി ദൗത്യങ്ങള്‍ക്ക് ഉപയോ?ഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 2021 ഏപ്രില്‍ 11 ന് കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്തിരുന്നു. ഭാഗ്യത്തിനാണ് പരിക്കേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടത്. തുടര്‍ന്നാണ് യൂസഫലി പുതിയ ഹെലികോപ്ടറായ എച്ച് 145 വാങ്ങിയത്. ഇറ്റാലിയന്‍ നിര്‍മാതാക്കളായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ 109എസ്പിയുടെ ഹെലികോപ്റ്ററും അടുത്തിയെ വിപണിയിലെത്തിയിരുന്നു. രണ്ട് പൈലറ്റുമാരെയും സ്റ്റാന്‍ഡേര്‍ഡ് കോണ്‍ഫിഗറേഷനില്‍ എട്ട് യാത്രക്കാരെയും, ഉയര്‍ന്ന സാന്ദ്രതയുള്ള കോണ്‍ഫിഗറേഷനില്‍ രണ്ട് പൈലറ്റുമാരെയും 10 യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ H145-ന് കഴിയും. എമര്‍ജന്‍സി ഫ്‌ലോട്ടുകള്‍, റെസ്‌ക്യൂ ഹോസ്റ്റ്, സെര്‍ച്ച്‌ലൈറ്റ്, കാര്‍ഗോ ഹുക്ക് എന്നിങ്ങനെ വേഗത്തിലും എളുപ്പത്തിലും പരസ്പരം മാറ്റാവുന്ന ഓപ്ഷണല്‍ ഉപകരണങ്ങളുടെ ലഭ്യത H145-ന് സവിശേഷതയാണ. വൈവിധ്യമാര്‍ന്ന ക്യാബിന്‍ ലേഔട്ടിനൊപ്പം, മള്‍ട്ടി പര്‍പ്പസ് റോട്ടര്‍ക്രാഫ്റ്റ്, സ്വകാര്യ, ബിസിനസ് ഏവിയേഷന്‍, ഓഫ്ഷോര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വ്യോമ ഗതാഗതത്തിനും എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഹെലികോപ്ടര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....