News Beyond Headlines

27 Wednesday
November

വായ്പകള്‍ക്കായി വ്യാജരേഖകളുണ്ടാക്കാന്‍ സമാന്തര വില്ലേജോഫീസ്; കെ.എസ്.എഫ്.ഇ.യില്‍ തട്ടിപ്പ് ശ്രമം വ്യപകം

കോഴിക്കോട്: റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്‍നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് ഭൂമിയുടെ സ്‌കെച്ച്, കൈവശാവകാശസര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. കെ.എസ്.എഫ്.ഇ.യുടെ കോഴിക്കോട് കല്ലായി റോഡ്, ഈങ്ങാപ്പുഴ ശാഖകളിലാണ് വ്യാജ റവന്യൂരേഖകളില്‍ വായ്പയ്ക്ക് സമീപിച്ചത്. ഇതില്‍ ഈങ്ങാപ്പുഴ ശാഖയില്‍നിന്ന് വലിയതുക അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ കെ.എസ്.എഫ്.ഇ.യുടെ മറ്റുചില ശാഖകളിലും സമാനരീതിയില്‍ വ്യാജരേഖകളില്‍ വായ്പയ്ക്ക് സമീപിച്ച സംഭവം ഉണ്ട്. വെട്ടിപ്പ് പുറത്തുവന്നതോടെ ഇത്തരം രേഖകളില്‍ വായ്പ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്. വില നന്നേകുറവുള്ള സ്ഥലങ്ങളില്‍ ഭൂമി വാങ്ങിച്ച്, അതിന്റെ രേഖയില്‍ റോഡരികിലുള്ള നല്ലവിലയുള്ള ഭൂമിയുടെ സ്‌കെച്ചും കൈവശാവകാശരേഖയും വ്യാജമായി നിര്‍മിച്ച് ഉയര്‍ന്നവില വാല്വേഷനില്‍ കാണിച്ചാണ് വന്‍തുക വായ്പയെടുക്കുന്നത്. തുച്ഛമായ വിലയുള്ള ഭൂമിക്ക് വന്‍വില വാല്വേഷനില്‍ കാണിച്ച് ഇത് ഈട് നല്‍കിയാണ് ലക്ഷങ്ങള്‍ തട്ടുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണ് വിവിധ വില്ലേജ് ഓഫീസുകളിലെ വ്യാജരേഖകള്‍ നിര്‍മിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഉന്നതതല അന്വേഷണം വേണം. അതിന് റവന്യൂവകുപ്പ് താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി. റവന്യൂവകുപ്പിന്റെ പ്രധാന ചുമതലക്കാരനായ വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് കള്ളരേഖകള്‍ ഉണ്ടാക്കിയെന്ന് വ്യക്തമായിട്ടും വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ.യും ഈ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ബാലുശ്ശേരി, ഈങ്ങാപ്പുഴ വില്ലേജ് ഓഫീസര്‍മാര്‍ സ്വന്തംനിലയില്‍ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്കുശേഷം പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉന്നതരാഷ്ട്രീയബന്ധമുള്ള ചിലരാണ് തട്ടിപ്പുസംഘത്തിന് പിന്നിലെന്നതാണ് റവന്യൂവകുപ്പിനെയും കെ.എസ്.എഫ്.ഇ.യെയും കടുത്ത നടപടിയില്‍നിന്ന് പിറകോട്ടുവലിക്കുന്നത്. വടകര താലൂക്കിലെ തിനൂര്‍, കാവിലുംപാറ വില്ലേജ് ഓഫീസ് പരിധിയിലും സമാനമായി വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.എഫ്.ഇ. എല്ലാ ശാഖകളിലെയും മാനേജര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും നിലവില്‍ വായ്പയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ വ്യാജരേഖകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന വേണ്ടതുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്തുകൊണ്ടാണ് തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ. നേരിട്ട് പോലീസില്‍ പരാതിപ്പെടാത്തതെന്ന ചോദ്യം റവന്യൂ ഉദ്യോഗസ്ഥരും ചോദിക്കുന്നു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ വ്യാജരേഖ സംബന്ധിച്ച വിഷയം ചിലര്‍ ഉന്നയിച്ചു. ഇത്രയും ഗുരുതരമായ പ്രശ്നം ഉണ്ടായിട്ടും വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....