കോഴിക്കോട്: ഇത്തവണ ട്രോളിങ് കഴിഞ്ഞ ശേഷം കടലിലിറങ്ങിയ തൊഴിലാളികള്‍ക്ക് കിട്ടുന്നത് ടണ്‍കണക്കിന് മത്തി. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി മത്തികിട്ടുന്നതു തന്നെ വിരളമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തവണ വന്‍തോതില്‍ കിട്ടുന്നത്. ഇടത്തരം മത്തിയും വലുതുമെല്ലാം എത്തുന്നുണ്ട്. മത്തിക്ക് വിലയും കുറയുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ നൂറുരൂപയ്ക്ക് രണ്ട് കിലോ മത്തിവരെ കിട്ടുന്നുണ്ട്. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഇടത്തരം മത്തി കിലോയ്ക്ക് 60 രൂപയായിരുന്നു. പക്ഷേ ബുധനാഴ്ച ഇരട്ടിയായി. അയലയ്ക്ക് 140 രൂപയാണ്. ആവോലി (350-400 രൂപ), അയക്കൂറ (600-800 രൂപ) എന്നിങ്ങനെയാണ് വില. ഓണക്കാലമാകുന്നതോടെ വിലയില്‍ ഇനിയും മാറ്റമുണ്ടായേക്കും. പച്ചക്കറിക്ക് നിലവില്‍ വില നേരിയതോതിലുയരുന്നുണ്ട്. ''കഴിഞ്ഞവര്‍ഷം ട്രോളിങ്ങിനുശേഷം മത്തി ഒന്നോ രണ്ടോ ദിവസമാണ് കിട്ടിയത്. എന്നാല്‍ ഇത്തവണ ഇടത്തരം മത്തിമുതല്‍ വലിയത് വരെയുണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ മത്തി ലഭിക്കുന്നതെന്ന് വ്യക്തമല്ല''- പുതിയാപ്പയിലെ എ. ഉമേശന്‍ പറഞ്ഞു. 20 മത്തിയൊക്കെ ഉണ്ടെങ്കില്‍ ഒരു കിലോയാകും. കുറച്ചുകൂടി ചെറുതാണെങ്കില്‍ 30-40 ഒക്കെ ഉണ്ടാവും. ഒരു പെട്ടിയില്‍ 50 കിലോ മീനൊക്കെയുണ്ടാവും. ഇത്തരത്തില്‍ 200 പെട്ടിയൊക്കെ ഒരു ലോറിയില്‍ കൊള്ളും. ഇത്തരത്തിലുള്ള പത്തും പതിനഞ്ചും ലോറികളിലൊക്കെയാണ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പുറത്തേക്കുപോകുന്നത്. തീറ്റയ്ക്കും വളത്തിനുമായാണ് ഇതുപയോഗിക്കുന്നത്. പൊടിമീനിനെ പിടിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ ചിലപ്പോള്‍ ചെറിയ മീനുകളെത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍തന്നെ പറയുന്നുണ്ട്. ചെറുമത്തി പിടിക്കുന്നത് തടയാന്‍ സമുദ്രഗവേഷണകേന്ദ്രവും ഫിഷറീസ് അധികൃതരും നടപടിയെടുത്തിരുന്നു. 2014-ന് ശേഷം മത്തികിട്ടുന്നത് വളരെ കുറവാണ്. അതിനുശേഷം ഇപ്പോഴാണ് മത്തികിട്ടാന്‍ തുടങ്ങിയത്. പലഭാഗത്തും അയലയും ഉണ്ട്. നമ്മുടെ കാലാവസ്ഥ പൊതുവെ മത്തിക്ക് അനുയോജ്യമാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....