നാദാപുരം: സിനിമയിലും നാടകവേദികളിലും അഭിനയം കൊണ്ട് തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. കടത്തനാട്ടിലെ ഒട്ടേറെ നാടകവേദികളില്‍ മിന്നുന്ന പ്രകടനം രുക്മിണി കാഴ്ചവെച്ചിരുന്നു. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. അന്‍പതുവര്‍ഷംമുമ്പ് സിനിമാ നടന്‍ സത്യനും അംബികയുമടങ്ങുന്ന സിനിമാ താരങ്ങള്‍ പെരിങ്ങത്തൂര്‍ പുഴയില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയത് നാദാപുരത്തെ പഴമക്കാര്‍ക്ക് ഇന്നും തിളങ്ങുന്ന ഓര്‍മയാണ്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന്‍ എന്ന സിനിമയിലെ പാട്ടിന്റെ സീനില്‍ അംബികയുടെ തോഴിയായി അഭിനയിച്ചത്. 'അഞ്ജന കണ്ണെഴുതി...' എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്. പഴയകാലത്തെ നാലുസിനിമികളില്‍ രുക്മിണി അഭിനയിച്ചതായി ബന്ധുക്കള്‍ പറയുന്നു. സത്യനെ കാണാനും നാട്ടുകാരിയായ രുക്മിണി സിനിമയില്‍ അഭിനയിക്കുന്നത് നേരില്‍കാണാനും വന്‍ ജനാവലിയാണ് പെരിങ്ങത്തൂര്‍ പുഴയോരത്ത് തടിച്ചു കൂടിയതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. പ്രദേശത്തെ സാംസ്‌കാരികമുന്നേറ്റത്തില്‍ ഏറെ കരുത്തുപകര്‍ന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്മിണി സജീവസാനിധ്യമായിരുന്നു. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017-ലെ വിഷുദിനത്തില്‍ മികച്ചനടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന് ചാലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ രുക്മിണിയെ ആദരിച്ചിരുന്നു. അന്ന് സംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന്‍ മുന്‍കൈയെടുത്താണ് നിരവധി സിനിമാതാരങ്ങളെ അണിനിരത്തിക്കൊണ്ട് ജന്മനാടായ തൂണേരിയില്‍ പരിപാടി നടത്തിയത്. ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്മിണി അടക്കമുള്ള നിരവധിപേര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും അതുല്യപ്രതിഭകളായിരുന്നു അവരെന്നും എ.കെ. ബാലന്‍ ഓര്‍ത്തു. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ പെരിങ്ങത്തൂര്‍ പുഴയിലെ തച്ചോളി ഒതേനന്‍ സിനിമാ ഷൂട്ടിങ്ങില്‍ സത്യനെ കാണാന്‍വേണ്ടി പോയി നിരാശയോടെ തിരിച്ചുവന്നത് ഇപ്പോഴും ഓര്‍മയിലുണ്ടെന്നും എ.കെ. ബാലന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....