തൃശൂര്‍ കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയെ അറസ്റ്റ് ചെയ്തു. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ 58 വയസ്സുള്ള രുഗ്മിണിയാണ് മരിച്ചത്. സ്വത്തിന് വേണ്ടി ഏറെ ആസൂത്രണം ചെയ്തായിരുന്നു കൊലയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ പതിനെട്ടാംതിയതിയാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൂത്തമകള്‍ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ ആശുപത്രിയിലെത്തിച്ചതും. ഭക്ഷ്യ വിഷബാധയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് കുന്നംകുളത്തെ തന്നെ സ്വകാര്യ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയില്‍ എലിവിഷത്തിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. 22നാണ് രുഗ്മണിയുടെ മരണം. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് വ്യക്തമായി. രുഗ്മണി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മകളെ സംശയുമുണ്ടെന്നുമുള്ള പിതാവ് ചന്ദ്രന്റെ മൊഴിയാണ് നിര്‍ണായകമായത്. ഇന്ദുലേഖയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭക്ഷണത്തില്‍ എലിവിഷം നല്‍കിയാണ് കൊലയെന്നത് വ്യക്തമായത്. കടുത്ത സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ രുഗ്മണിയോട് സ്വത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള അമര്‍ഷമാണ്കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രുഗ്മണിക്കും ചന്ദ്രനും ഏറെ നാളുകളായി ഭക്ഷണത്തില്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കുന്നുണ്ടെന്നും ഇന്ദുലേഖയുടെ മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതെല്ലാമെന്ന് ഫോണില്‍ തിരഞ്ഞതിന്റെ സെര്‍ച്ച് ഹിസ്റ്ററിയും പൊലീസ് കണ്ടെത്തിയിരുന്നു. 8 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്റെ പേരില്‍ ഉള്ള സ്ഥലം പണയപ്പെടുത്താനായിരുന്നു ഇന്ദുലേഖയുടെ നീക്കം. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....