പിണറായി: ജീവിതപങ്കാളിയെ കണ്ടെത്താന്‍ പിണറായി പഞ്ചായത്തിന്റെ സൗജന്യ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസംതന്നെ 360 പേരാണ് പദ്ധതിയുടെ ഭാഗമായത്. 35 വയസ്സുകഴിഞ്ഞവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍ക്കും പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. 25 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, 'സായൂജ്യം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. വെബ്സൈറ്റുവഴിയും നേരിട്ടും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 'ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങള്‍' എന്ന തലവാചകത്തോടെയാണ് സായൂജ്യം മാട്രിമോണി തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ.അരുണ്‍, രജിസ്ട്രേഷന്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്യാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഗീത, എ.വി.ഷീബ, ടി.സജിത, പി.വി.പ്രേമവല്ലി, സെക്രട്ടറി സി.പി.സജീവന്‍, പിണറായി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ലീല, കെ.പി. സദു, എം.പി.മോഹനന്‍, സി.എം.സജിത, ടി.നിസാര്‍ അഹമ്മദ്, മുരിക്കോളി പവിത്രന്‍, നെല്ലിക്ക അനിത എന്നിവര്‍ സംസാരിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....