നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സവിതയെ തേടി ആ വാര്‍ത്ത വരുന്നത്. ഓഗസ്റ്റ് 11 പതിവ് പോലെ ജോലിക്ക് പോകാനായി തയാറാവുകയായിരുന്നു സവിത. അപ്പോഴാണ് സവിതയുടെ അഭിഭാഷകയുടെ ഫോണ്‍ കോള്‍ വരുന്നത്. സവിതയെ ക്രൂരമായി പീഡിപ്പിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ! ആശ്വാസവും, സങ്കടവും, സന്തോഷവും, ദേഷ്യവുമെല്ലാം സവിതയുടെ മുഖത്ത് മിന്നിമാഞ്ഞു. തന്റെ ജീവിതം തകര്‍ത്തവരെ നേരില്‍ കണ്ട് ചെകിടത്തടിക്കാനാണ് അപ്പോള്‍ സവിതയ്ക്ക് തോന്നിയത്. പന്ത്രണ്ടാം വയസില്‍ പീഡനത്തിനരയായ സവിത തന്റെ 13-ാം വയസില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിച്ചതോടെയാണ് അക്രമകാരിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. സവിതയുടെ മകനായിരുന്നു കേസിലെ ഏറ്റവും വലിയ തെളിവെന്ന് പൂനെ ഷാജഹാന്‍പുര്‍ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറയുന്നു. സവിതയുടെ മകന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അമ്മ നേരിട്ട ക്രൂരതയ്ക്കെതിരെ കേസ് നല്‍കണമെന്ന് വാശി പിടിച്ചതും കേസ് നല്‍കാന്‍ സവിതയ്ക്ക് ധൈര്യം പകര്‍ന്നതും. ആ വെറുക്കപ്പെട്ട ദിനം... 1994 ലാണ് സവിത സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന സവിതയ്ക്ക് അന്ന് 12 വയസായിരുന്നു പ്രായം. തന്റെ സോഹദരിക്കും സോഹദരീ ഭര്‍ത്താവിനുമൊപ്പം ഷാജഹാന്‍പുരിലായിരുന്നു സവിതയുടെ താമസം. സവിതയുടെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. അമ്മയും മറ്റ് നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും ഹര്‍ദോയിലെ ഗ്രാമത്തിലായിരുന്നു താമസം. സ്‌കൂള്‍ വിട്ട് വരുന്ന സവിത സൈക്കിള്‍ ഓടിക്കുന്നതും , സൈക്കിള്‍ ഓടിച്ച് വീഴുമ്പോള്‍ കളിയാക്കാനും ഒരു പറ്റം യുവാക്കള്‍ ആ വഴിയില്‍ തമ്പടിക്കുമായിരുന്നു. അതില്‍പ്പെട്ട രണ്ട് പേരാണ് സഹോദരങ്ങളായ റാസിയും ഹസനും. ഇന്ന് ഇരുവര്‍ക്കും 21, 21 വയസായിരുന്നു പ്രായം. ഒരുദിവസം ഉച്ചയ്ക്ക് സവിതയുടെ അധ്യാപികയായ സഹോദരിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഹോദരി ഭര്‍ത്താവും ജോലിക്ക് പോയ സമയം നോക്കി റാസിയും ഹസനും സവിതയുടെ വീടിന്റെ മതില്‍ ചാടി അകത്ത് പ്രവേശിച്ചു. സവിതയെ കെട്ടിയിട്ട് 45 മിനിറ്റുകളോളം ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ സഹോദരിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അടുത്ത ആറ് മാസക്കാലം സവിതയെ ഇത്തരത്തില്‍ പീഡിപ്പിച്ചു. ആദ്യത്തെ തവണ മാത്രമാണ് സവിതയ്ക്ക് ആര്‍ത്തവം വന്നത്. പിന്നീട് അര്‍ത്തവം വന്നില്ല. ഒപ്പം ശരിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കാതെ സവിത ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചു. ഇടക്കിടെ സവിത തലകറങ്ങി വീഴാന്‍ തുടങ്ങിയതോടെ സഹോദരി സവിതയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴാണ് സവിത ഗര്‍ഭിണിയാണെന്ന് കുടുംബം മനസിലാക്കുന്നത്. അപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സവിത കുടുംബത്തോട് പറയുന്നത്. അബോഷന്‍ നടത്തിയാല്‍ സവിതയുടെ ജീവന് അപകടമാകുമെന്നതിനാല്‍ അബോഷനും സാധിച്ചില്ല. പൊലീസ് പരാതി നല്‍കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചുവെങ്കിലും കുടുംബം അപമാനം ഭയന്ന് കേസ് കൊടുത്തില്ല. സഹോദരിയും ഭര്‍ത്താവും റാസിയുടെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞുവെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തൊട്ടടുത്ത ദിവസം റാസി ഒരുപറ്റം ഗുണ്ടകളെയും കൂട്ടി വന്ന് സവിതയുടെ സഹോദരിയെയും ഭര്‍ത്താവിനെയും തല്ലി ചതച്ചു. വീടടക്കം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സവിതയെയും കൂട്ടി ഇവര്‍ 160 കി.മി അകലെയുള്ള രാംപൂരിലേക്ക് പോയി. സവിതയുടെ പ്രസവമടുക്കാറായപ്പോഴാണ് സവിതയുടെ ദുര്‍വിധിയെ കുറിച്ച് സഹോദരി പിതാവിനോട് പറയുന്നത്. എന്നാല്‍ കുടുംബത്തിന് നാണക്കേട് വരുത്തിയെന്ന് പറഞ്ഞ് സവിതയുടെ പിതാവ് ഒരുപാട് ദേഷ്യപ്പെട്ടു. സവിതയോടെ ഗ്രാമത്തിലേക്ക് മടങ്ങി വരരുതെന്ന് അമ്മയും നിര്‍ദേശിച്ചു. പ്രസവത്തിന് പിന്നാലെ തന്നെ സവിതയുടെ സഹോദരി കുഞ്ഞിനെ മറ്റാര്‍ക്കോ കൊടുത്തു. സവിതയോട് കഴിഞ്ഞതെല്ലാം മറക്കാനും ഉപദേശിച്ചു. ഈ സംഭവങ്ങളെല്ലാം സവിതയുടെ സഹോദരിയുടെ വിവാഹ ജീവിതത്തേയും ബാധിച്ചിരുന്നു. വൈകാതെ തന്നെ സഹോദരിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു. താന്‍ കാരണം തന്റെ സഹോദരിയുടെ ജീവിതവും താറുമാറായെന്നോര്‍ത്ത് സവിത നീറി. വിവാഹം... സവിതയും സഹോദരിയും രാംപൂരില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. 1998 ല്‍ സവിത പത്താം ക്ലാസ് പാസായി. 2000 ല്‍ സവിതയ്ക്ക് 18 വയസ് തികഞ്ഞ ഉടന്‍ കുടുംബം സവിതയെ വിവാഹം കഴിപ്പിച്ചു. പിന്നീട് സവിതയെ പഠിക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. 2002 ല്‍ സവിതയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നു. എന്നാല്‍ 2006 ല്‍ സവിതയുടെ കഥ ഭര്‍ത്താവ് അറിയാന്‍ ഇടയായി. ഇതോടെ ഭര്‍ത്താവിന് സവിതയോട് വെറുപ്പായി. 'നാളെ നിന്റെ മൂത്ത പുത്രന്‍ വന്ന് സ്വത്തിന് അവകാശം ചോദിച്ചാല്‍ ഞാന്‍ സമൂഹത്തിന് മുന്നില്‍ നാണം കെടും. ആളുകള്‍ എന്ത് പറയും ?' സവിതയോട് ഭര്‍ത്താവ് ചോദിച്ചു. മാസങ്ങള്‍ക്കകം തന്നെ തന്റെ നാല് വയസായ മകനെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഭര്‍ത്താവ് സവിതയോട് പറഞ്ഞു. ലഖ്നൗവിലേക്ക് മകനേയും കൂട്ടി പോയ സവിത അവിടെ വാടകയ്ക്ക് ഒരു വീട് എടുത്തു. ആദ്യം സെയില്‍സ് ഗേളായും പിന്നീട് തുന്നല്‍ പഠിച്ച് തുന്നല്‍ കട നടത്തിയും ശേഷം പുസ്തക കടയിലും ജോലി നോക്കി. മകന്റെ തിരിച്ചു വരവ്... 2007 ല്‍ കോല്‍ഗ് ബെല്‍ കേട്ടാണ് സവിത വാതില്‍ തുറക്കുന്നത്. ഒരു 13 കാരന്‍ വീടിന് മുന്നില്‍ നില്‍ക്കുന്നത് സവിത കണ്ടു. ആരാണെന്ന് ചോദിച്ചപ്പോള്‍ മകനാണ് എന്ന ഉത്തരമാണ് ആ ബാലന്‍ നല്‍കിയത്. സവിത പൊട്ടിക്കരഞ്ഞുപോയി. ഒരിക്കലും മകനെ കാണും എന്ന് സവിത കരുതിയിരുന്നില്ല. അന്ന് മുതല്‍ രാജുവും സവിതയ്ക്കൊപ്പം ജീവിച്ചു. സവിതയുടെ പ്രസവ ശേഷം രാജുവിനെ ഒരു അകന്ന ബന്ധുവിനായിരുന്നു സഹോദരി കൈമാറിയത്. അന്ന് അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ ജനിച്ചതോടെ രാജുവിനെ അവര്‍ക്ക് വേണ്ടാതായി. സവിതയുടെ വിവാഹ മോചന കഥ കേട്ട ഇവര്‍ രാജുവിനെ ലഖ്നൗവിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 25-ാം വയസില്‍ അങ്ങനെ തന്റെ രണ്ട് മക്കളോടൊപ്പം സവിത ജീവിതം ആരംഭിച്ചു. ഇരുവരേയും സ്‌കൂളില്‍ ചേര്‍ത്ത സവിത തന്റെ മുടങ്ങിപ്പോയ പഠിത്തവും വീണ്ടും തുടങ്ങി. പകല്‍ മുഴുവന്‍ ജോലി ചെയ്ത് രാത്രി പഠിച്ച് സവിത മുന്നോട്ട് പോയി. ഇടക്കിടെ രാജു തന്റെ പിതാവ് ആരെന്ന് ചോദിച്ച് സവിതയെ ബുദ്ധിമുട്ടിച്ചു. ആദ്യം രാജുവിനെ അടിച്ച് സവിത ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഒരു ദിവസം രാജു ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് സവിത രാജുവിനോട് വിശദീകരിച്ചു. ഇതുകേട്ട് രാജു തകര്‍ന്നു. അമ്മയോട് പൊലീസില്‍ പരാതിപ്പെടാന്‍ രാജു നിര്‍ബന്ധിച്ചു. ബന്ധുക്കള്‍ എന്ത് വിചാരിക്കുമെന്നായിരുന്നു സവിതയുടെ പേടി. പക്ഷേ മകന്‍ ചോദിച്ചു, 'ഏത് ബന്ധുവാണ് നമുക്ക് ഒരു കിലോ അരി തന്നത് ? എല്ലാവരും നമ്മെ അവഗണിച്ചിട്ടേയുള്ളു. ഇനി എന്ത് പേടിക്കാനാണ് ?' അങ്ങനെ 2020 ജൂലൈയില്‍ സവിതയും രാജുവും ഷാജഹാന്‍പൂരിലേക്ക് വണ്ടി കയറി. സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. നിയമപോരാട്ടം... ആദ്യം എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു. കേസിന് വന്ന കാലപ്പഴക്കം തന്നെയായിരുന്നു പ്രധാന കാരണം. മാത്രമല്ല സവിതുയടെ പക്കല്‍ അക്രമികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സവിത മുഖ്താര്‍ ഖാന്‍ എന്ന അഭിഭാഷകനെ കണ്ടു. ഇത് പ്രകാരം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സെക്ഷന്‍ 156(3) പ്രകാരം മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തവിട്ടു. അങ്ങനെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 മാര്‍ച്ച് 5 ന് പൊലീസ് കേസെടുത്തു. അന്വേഷണം... റാസിയും ഹസനും ഷാജഹാന്‍പൂരില്‍ നിന്ന് പോയിരുന്നു. ഇരുവരും ട്രക്ക് ഡ്രൈവര്‍മാരായിരുന്നതിനാല്‍ ഓരോ ദിവസവും ഓരോ സ്ഥലത്തായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ കൃത്യമായി എവിടിയെന്ന് കണ്ടെത്താന്‍ പൊലീസ് വിഷമിച്ചു. സവിതയും സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു വര്‍ക്ക് ഷോപ്പ് മെക്കാനിക്കില്‍ നിന്ന് റാസിയുടെ നമ്പര്‍ ലഭിച്ചു. സവിത ധൈര്യ സമേതം റാസിയെ വിളിച്ചു. 'നീ ചത്തില്ലേ' എന്നായിരുന്നു റാസിയുടെ ആദ്യ പ്രതികരണം. 'ഇല്ല, ഞാന്‍ ജീവനോടെയുണ്ട്. ഇനി നിന്റെ ഊഴമാണ്'- ഇത് പറഞ്ഞ് സവിത കോള്‍ കട്ട് ചെയ്തു. ഉടന്‍ നമ്പര്‍ പൊലീസിന് കൈമാറി. ഒരു ആക്സിഡന്റ് കേസെന്ന വ്യാജേന പൊലീസ് റാസിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. റാസിയും ഹസനും അങ്ങനെ സ്റ്റേഷനിലെത്തി. കേസില്‍ തെളിവില്ലാത്തത് വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ രാജുവിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. രാജുവിന്റെ ഡിഎന്‍എ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അവ ഹസന്റേതുമായി യോജിക്കുന്നുണ്ടായിരുന്നു. അങ്ങനെ രാജുവിന്റെ അച്ഛന്‍ ഹസനാണെന്ന് കണ്ടെത്തി. അതിനിടെ റാസിയും ഹസനും ഒളിവില്‍ പോയി. ഒടുവില്‍ ഹൈദരാബാദില്‍ നിന്ന് ഇരുവരേയും പൊലീസ് പിടികൂടി. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വരുമെന്ന് ഇരുവരും കരുതിയിരുന്നില്ല. പൊലീസ് പിടിയിലായ ഇരുവരും കുറ്റസമ്മത് നടത്തി. നിലവില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. (വാര്‍ത്തയില്‍ പീഡനക്കേസ് ഇരയുടേയും മകന്റേയും യഥാര്‍ത്ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്).
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....