ബെംഗലൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. 26-കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ഭര്‍ത്താവും ടാക്സി ഡ്രൈവറുമായ നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. 2 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയും ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു. 90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ സംഘം നവീന്‍ കുമാറിനെ തട്ടിക്കൊണ്ട് പോയെങ്കിലും കൊലപ്പെടുത്തിയില്ല. മാത്രമല്ല നവീനുമായി സൗഹൃദത്തിലായ സംഘം ഇയാളുമായി തമിഴ്നാട്ടില്‍ പോയി ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്തു. കൊലപാതകം നടത്തിയോ എന്നറിയാന്‍ വിളിച്ച അനുപല്ലവിക്കും കാമുകനും ടൊമാറ്റോ കെച്ചപ്പ് ചോരയ്ക്ക് പകരം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് വരുത്തിതീര്‍ക്കുന്ന ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് തിരിച്ചറിയാതെ ഭയന്നുപോയ കാമുകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതിനിടെ നവീന്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ഓഗസ്റ്റ് രണ്ടിന് പോലീസില്‍ പരാതിയും നല്‍കി. ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തിയാണ് നടന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. ഇതിനിടെ പോലീസ് അനുപല്ലവിയുടേയും കാമുകന്റേയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് അനുപല്ലവിയുടെ അമ്മ അമ്മോജമ്മയുടെ പങ്കും തെളിഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....