മറയൂര്‍: പൊന്നുപോലെ നോക്കിയതായിരുന്നു ആ പോരുകോഴിയെ. പക്ഷേ, കള്ളന്‍ അതിനെ കട്ടുകൊണ്ടുപോയി. എന്നാല്‍, വാട്‌സാപ്പില്‍ വന്ന പരസ്യം ഉടമയ്ക്ക് സഹായമായി. കത്തിമുനയില്‍ നിന്നിരുന്ന കോഴിയെ ഉടമ പോയി രക്ഷിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തില്‍ ദെണ്ഡുകൊമ്പ് സ്വദേശി കറുപ്പുസ്വാമിയുടെ, രണ്ടുവയസ്സുള്ള പോരുകോഴിയെയാണ് കള്ളന്‍മാര്‍ വീടിനുപിന്നിലെ കൂട്ടില്‍നിന്ന് കൊണ്ടുപോയത്. കറുപ്പുസ്വാമിയുടെ മകളുടെ ഭര്‍ത്താവ് സെല്‍വിന്റെ നേതൃത്വത്തില്‍ പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചകഴിഞ്ഞ് സെല്‍വിന്റെ സുഹൃത്ത് കാര്‍ത്തിക്കിന്റെ ഫോണില്‍ വാട്സാപ്പ് പരസ്യംവന്നു. പോരുകോഴിയെ വില്കാനുണ്ട്, 3000 രൂപ വില എന്നായിരുന്നു പരസ്യം. കോഴിയുടെ ചിത്രവും കൊടുത്തിരുന്നു. സംശയംതോന്നിയ കാര്‍ത്തിക് സെല്‍വിനുമൊത്ത്, പരസ്യംനല്‍കിയ ആളെ സമീപിച്ചു. ഭാര്യാപിതാവിന്റെ കോഴിയെ തിരിച്ചറിഞ്ഞ സെല്‍വിന്‍ ഉടമയോട് കാര്യംപറഞ്ഞു. കോഴിയെ, മോഷ്ടാവ് മറയൂരിലെ കോഴിക്കടയില്‍ 600 രൂപയ്ക്ക് വിറ്റതായിരുന്നു. കടയുടമ ഇതിനെ 1800 രൂപയ്ക്ക് വിറ്റു. ഇങ്ങനെ വാങ്ങിയ ആളാണ് രണ്ടുദിവസം കഴിഞ്ഞ് വാട്സാപ്പില്‍ പരസ്യംചെയ്തത്. മറയൂര്‍ പോലീസിന്റെ സഹായത്തോടെ കോഴിക്കടയുടമയെ ചോദ്യംചെയ്തപ്പോള്‍ 600 രൂപയ്ക്കാണ്, പരിചയമില്ലാത്ത ഒരാളില്‍നിന്ന് ഇതിനെ വാങ്ങിയതെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന്, കോഴിയെ യഥാര്‍ഥ ഉടമയ്ക്ക് കൈമാറി. കോഴിയെ കടയുടമ ചെറിയ കൂട്ടില്‍ അടച്ചതിനാല്‍ രണ്ടുചിറകുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....