നെടുമ്പാശ്ശേരി: മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്സ് ആപ്പ് സന്ദേശത്തിലൂടെ. കൊച്ചി വിമാനത്താവളത്തില്‍ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ മുരളീധരന് നായരുടെ ഫോണില്‍നിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു. താന്‍ ഡല്‍ഹിയിലെത്തിയെന്നും ഹോട്ടല്‍ ജാസ്മിനില്‍ 201-ാം നമ്പര്‍ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഹോട്ടലിലെത്തിയെ നൈജീരിയക്കാരിയെ ലോബിയില്‍ കാത്തുനിന്നിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ വിലയായി മുരളീധരന് നായര്‍ക്കു കൊടുക്കാനുള്ള തുകയായിരുന്നു ഇത്. മുരളീധരന് നായര്‍ മയക്കുമരുന്നുമായി കൊച്ചിയിലെത്തിയെന്നും ഡല്‍ഹിക്ക് തിരിക്കുകയാണെന്നും യുകാമ ഒമിഡുമിനെ അറിയിച്ചിരുന്നു. യുകാമ ഇമ്മാനുവേല ഒമിഡുമിനെ കസ്റ്റംസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. കൊച്ചിയില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി ഇവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് മുഖേന ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. മുരളീധരന് നായരെ തിങ്കളാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിംബാബ്വേയില്‍നിന്ന് ദോഹ വഴി ഞായറാഴ്ച കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന് നായരുടെ പക്കല്‍നിന്ന് 36 കോടി രൂപയോളം വില വരുന്ന 18 കിലോ മെഥാക്വിനോളാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചത്. മുരളീധരന് നായരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു കൊച്ചി വിമാനത്താവളത്തില്‍ 36 കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരന് നായര്‍ ഉണ്ണിയെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്ക്വാഡ്, സ്പെഷ്യല്‍ ബ്രാഞ്ച്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നീ ഏജന്‍സികളാണ് തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി മുരളീധരന് നായരെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനു പിന്നില്‍ ആഫ്രിക്കന്‍ സംഘമാണ്. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാല്‍ സംശയിക്കില്ല എന്ന ധാരണയിലാണ് സംഘം മുരളീധരന് നായരെ ദൗത്യം ഏല്‍പ്പിച്ചത്. മുരളീധരന് നായര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് യു.കെ. യില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്നു പറഞ്ഞ് മുരളീധരന് നായരെ മയക്കുമരുന്ന് സംഘം യു.കെ. യിലേക്ക് ക്ഷണിച്ചു. തുടര്‍ന്നാണ് സിംബാബ്വേയില്‍നിന്ന് കൊച്ചി വഴി ഡല്‍ഹിക്ക് മയക്കുമരുന്ന് എത്തിക്കുന്ന ദൗത്യം ഏല്‍പ്പിച്ചത്. മുരളീധരന് നായര്‍ മുമ്പ് അഞ്ചുവട്ടം സിംബാബ്വേ യാത്ര നടത്തിയിട്ടുണ്ട്. പലവട്ടം കൊച്ചിയില്‍നിന്ന് ഡല്‍ഹി യാത്രയും നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് സുരക്ഷിതമായി എത്തിച്ചാല്‍ രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....