News Beyond Headlines

27 Wednesday
November

കാലടിയില്‍ മുറിയെടുത്ത് വിശ്രമം, കുളി, പിന്നെ ‘മുങ്ങല്‍’; അര്‍ഷാദ് ലക്ഷ്യമിട്ടത് ബെംഗളൂരു

കാക്കനാട്: ഫ്ളാറ്റില്‍ ഉറങ്ങിക്കിടന്ന സുഹൃത്തിനെ കുത്തിക്കൊന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യക്കുഴല്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയതിന്റെയും തറയിലെ രക്തക്കറ കഴുകിയതിന്റെയും ക്ഷീണം പ്രതി തീര്‍ത്തത് കാലടിയിലെ ലോഡ്ജില്‍ മുറിയെടുത്ത്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (22) നെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദാണ് (27) രണ്ടാം ദിവസത്തെ തെളിവെടുപ്പില്‍ താന്‍ താമസിച്ച സ്ഥലം ഉള്‍പ്പെടെ പോലീസിന് കാണിച്ചുകൊടുത്തത്. ലഹരിമരുന്ന് വാങ്ങാന്‍ കടമായി സജീവിന് അര്‍ഷാദ് പണം നല്‍കിയിരുന്നു. മരുന്ന് വിറ്റ ശേഷവും പണം തിരിച്ചുകൊടുത്തില്ല. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. രാത്രി കൃത്യം നടത്തിയ ശേഷം ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന അംജാദിന്റെ ഇരുചക്ര വാഹനത്തിലാണ് അര്‍ഷാദ് രക്ഷപ്പെട്ടത്. മൃതദേഹം ഡക്ടില്‍ ഒളിപ്പിച്ച ശേഷം സജീവ് വില്പനയ്ക്കായി വെച്ചിരുന്ന 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും അര്‍ഷാദ് എടുത്ത് ബാഗില്‍ കടത്തുകയായിരുന്നു. ഇതിനിടെ സുഹൃത്തും ലഹരി വില്പനയിലെ കണ്ണിയുമായ ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെ (23) ബന്ധപ്പെട്ടു. കുറച്ച് മരുന്ന് കൈയിലുണ്ടെന്നും ബെംഗളൂരുവിലേക്കെത്തിച്ച് വില്പന നടത്താമെന്നും ഇരുവരും ആസൂത്രണം ചെയ്തു. എന്നാല്‍, സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കാര്യം അശ്വന്തിനെ അര്‍ഷാദ് അറിയിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവ ദിവസം അര്‍ഷാദ് പോയ വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ തെളിവെടുത്തത്. കൊലയ്ക്കു ശേഷം കാലടി ഭാഗത്തെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിച്ച ശേഷമായിരുന്നു പിന്നീടുള്ള യാത്ര നടത്തിയത്. ഇവിടെയും കാക്കനാട് ഇടച്ചിറയിലെ മൊബൈല്‍ ഫോണ്‍ കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തി. മൂന്നിടങ്ങളിലുമുള്ളവര്‍ അര്‍ഷാദിനെ തിരിച്ചറിഞ്ഞു. സജീവിനെ കൊലപ്പെടുത്തിയ ശേഷം മുറി വൃത്തിയാക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ചൂലും ഫിനോളും വാങ്ങിയിരുന്നു. കൊലയ്ക്ക് രണ്ട് ദിവസം മുന്‍പ് പണത്തിന് ബുദ്ധിമുട്ട് വന്നതിനാല്‍ പ്രതി തന്റെ സ്മാര്‍ട്ട് ഫോണ്‍ 5,000 രൂപയ്ക്ക് ഇടച്ചിറയിലെ മൊബൈല്‍ കടയില്‍ വിറ്റ്, 850 രൂപയ്ക്ക് സാധാരണ ഫോണും വാങ്ങി. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി അര്‍ഷാദ് സമ്മതിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....