തൃശ്ശൂര്‍: തമിഴ്നാട്ടിലെ ഈറോഡില്‍ മരിച്ച തൃശൂര്‍ എടമുട്ടം സ്വദേശിനി ശ്രുതിയുടെ മരണത്തില്‍ ലഹരി മാഫിയക്ക് പങ്കുണ്ടെന്നാരോപിച്ച് കുടുംബം. തമിഴ്നാട് പോലീസ് പറയുന്ന കാര്യങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് കുടുംബം ആരോപിച്ചു. മരണം സംഭവിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും മകള്‍ എങ്ങനെ മരിച്ചുവെന്നതിന് ഉത്തരം കിട്ടിയിട്ടില്ലെന്നും അമ്മയെന്ന നിലയില്‍ മകളുടെ മരണകാരണം അറിയണമെന്നും ശ്രുതിയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 2021 ഓഗസ്റ്റ് 17-നാണ് ഈറോഡുവെച്ച് ശ്രുതി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് ഈറോഡ് പോലീസ് ആദ്യം പറഞ്ഞത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ആന്തരികാവയവങ്ങളില്‍ വിഷാംശം കണ്ടെത്താനായിട്ടില്ല. ഏത് തരത്തിലുള്ള വിഷമാണ് ഉപയോഗിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മകളുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെട്ടാണ് ശ്രുതി ഈറോഡില്‍ എത്തിയതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. ശ്രുതിയുടെ ലാപ്ടോപ്പ്, മൊബൈല്‍ തുടങ്ങിയവയൊന്നും ഇതുവരെ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളാ പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് തമിഴ്നാട്ടിലാണെന്ന് പറഞ്ഞ അവര്‍ കയ്യൊഴിയുകയായിരുന്നുവെന്നും നാട്ടിക എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരേയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ശ്രുതിയുടെ അമ്മ പറയുന്നു. ശ്രുതിക്കൊപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന്റെ വിവരങ്ങള്‍ ഇയാളോട് കേരള പോലീസ് തേടാത്തതും ദുരൂഹമാണെന്ന് ശ്രുതിക്ക് നീതിതേടി ആരംഭിച്ച ജനകീയ സമിതി നേതാക്കള്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....