News Beyond Headlines

28 Thursday
November

ബന്ധുവിന്റെ വിവാഹം ക്ഷണിക്കാനെത്തിയ ഭര്‍ത്താവ് വെട്ടി വീഴ്ത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃപ്രയാര്‍: തളിക്കുളം നമ്പിക്കടവില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് അരവശ്ശേരി നൂറുദീന്റെ മകള്‍ ഹഷിത(27)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.45-നാണ് ആസിഫ് ഹഷിതയെയും തടയാനെത്തിയ പിതാവ് നൂറുദീനെയും വെട്ടിയത്. 18 ദിവസംമുമ്പാണ് ഹഷിത രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. മൂത്തമകന്‍ അലി അക്ബറിന് രണ്ടുവയസ്സാണ്. തലയിലും മുഖത്തും ദേഹത്തും കൈയിലും വെട്ടേറ്റ ഹഷിത അതിഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 4.05-നാണ് മരിച്ചത്. പിതാവ് നൂറുദീന്‍ ചികിത്സയിലാണ്. മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ശനിയാഴ്ച വൈകീട്ട് ആസിഫ് എത്തിയത്. മാതാവും മാതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ പോകാനായി പുറത്തിറങ്ങിയപ്പോള്‍ ഹഷിത കിടക്കുന്ന മുറിയില്‍ കയറി വാതിലടച്ച് ആസിഫ് ഭാര്യയെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി മുറി ബലമായി തുറന്ന് തടയാന്‍ ശ്രമിച്ച നൂറുദീനെയും വെട്ടിയശേഷം വാളുമായി ആസിഫ് പുറത്തേക്കോടി രക്ഷപ്പെട്ടു. കടല്‍ത്തീരത്തേക്കാണ് ഇയാള്‍ ഓടിമറഞ്ഞതെന്നറിയുന്നു. കൈവശമുണ്ടായിരുന്ന ബാഗിലാണ് ആസിഫ് വാള്‍ കരുതിയിരുന്നത്. ഈ ബാഗില്‍നിന്ന് ചുറ്റികയും മരംകൊണ്ടുള്ള മറ്റൊരു ഉപകരണവും ബൈനോക്കുലറും പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ ശനിയാഴ്ച ഉച്ചമുതല്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. ഹഷിതയുടെ മാതാവ്: നസീമ. സഹോദരി: ഹസ്ന. ഹഷിതയുടെ മൃതദേഹം തിങ്കളാഴ്ച ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആസിഫ് എത്തിയത് തയ്യാറെടുത്ത് തൃപ്രയാര്‍: തളിക്കുളം നമ്പിക്കടവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ആസിഫ് ലഹരിക്ക് അടിമയാണെന്ന് ഭാര്യയുടെ ബന്ധുക്കള്‍. നാലുവര്‍ഷംമുമ്പാണ് അരവശ്ശേരി നൂറുദീന്റെ മകള്‍ ഹഷിതയെ ആസിഫ് വിവാഹം ചെയ്തത്. വിവാഹസമയത്ത് ഇയാള്‍ പിതാവിന്റെ കരാഞ്ചിറയിലുള്ള വ്യാപാരസ്ഥാപനത്തില്‍ സഹായിയായിരുന്നു. പിന്നെ ഗള്‍ഫില്‍ പോയി തിരിച്ചുവന്നു. നാട്ടിലെത്തി ഫാം നടത്തി. കുറച്ചുകാലമായി ജോലിയൊന്നും ചെയ്യുന്നില്ല. ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു. എല്ലാം നിശ്ചയിച്ചുറപ്പിച്ചുതന്നെയാണ് ഇയാള്‍ ഭാര്യവീട്ടിലെത്തിയത്. മാതാവിനൊപ്പം ഭാര്യവീട്ടിലേക്ക് പോകുമ്പോള്‍ ആസിഫ് ബാഗ് എടുത്തിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭാര്യവീട്ടില്‍ നില്‍ക്കാനാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. ഈ ബാഗിലാണ് വാള്‍ സൂക്ഷിച്ചിരുന്നത്. ആസിഫിനായി ശനിയാഴ്ച രാത്രി 15 സ്‌ക്വാഡായി തിരിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തി. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന മാളയിലെ വീടിന്റെ പരിസരത്തും തിരച്ചില്‍ നടത്തി. ഇയാള്‍ നാട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ജില്ലാ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേ, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവര്‍ ഹഷിതയുടെ വീട്ടിലെത്തിയിരുന്നു. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....