നിലമ്പൂര്‍ (മലപ്പുറം) ഔദ്യോഗിക ജീവിതത്തില്‍ 30 വര്‍ഷത്തിനിടെ നിരവധി പേരെ വിലങ്ങു വച്ച റിട്ട.എസ്‌ഐ ശിവഗംഗയില്‍ സുന്ദരന്‍ എന്ന സുകുമാരന്‍ സ്വന്തം കൈയില്‍ വിലങ്ങു വീണപ്പോള്‍ തീര്‍ത്തും പതറി. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടപ്പോള്‍ അക്ഷോഭ്യനായി കണ്ട സുന്ദരനെ നിലമ്പൂര്‍ സ്റ്റേഷനില്‍ പുതുക്കി നിര്‍മിച്ച ലോക്കപ്പില്‍ ആദ്യ അന്തേവാസിയായി അടച്ചപ്പോള്‍ തന്നെ മാനസികമായി തകര്‍ന്നു തുടങ്ങിയിരുന്നു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ച പ്രതി, പിറ്റേന്നു മുതല്‍ സഹകരിച്ചു തുടങ്ങി. പാരമ്പര്യവൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന കേസിലെ ഒന്നാം പ്രതി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്റെ നിയമോപദേശകനാണ് ബത്തേരി കോളേരി ശിവഗംഗയില്‍ സുന്ദരന്‍. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ ഷൈബിന്റെ നേതൃത്വത്തില്‍ 2019 ഓഗസ്റ്റ് ആദ്യവാരം ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് തടവില്‍ പാര്‍പ്പിച്ച് 2020 ഒക്ടോബറില്‍ കൊന്ന് ചാലിയാറില്‍ ഒഴുക്കിയെന്നാണ് കേസ്. ഇതില്‍ 11-ാം പ്രതിയാണ് സുന്ദരന്‍. 2010ല്‍ ബത്തേരിയില്‍ ഹെഡ് കോണ്‍സ്റ്റബിളായിരിക്കെ ഷൈബിനുള്‍പ്പെട്ട വാഹനാപകടം പരാതിയില്ലാതെ ഒതുക്കി തീര്‍ത്തതു മുതലാണ് അടുപ്പം തുടങ്ങിയതെന്ന് സുന്ദരന്‍ മൊഴി നല്‍കി. 2014ല്‍ ദൊട്ടപ്പംകുളത്തെ പുതിയവീട്ടില്‍ ദീപേഷിനെ ഷൈബിനും സംഘവും വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കിയതോടെ അടുപ്പം വര്‍ധിച്ചു. ഷൈബിന്റെ ആതിഥ്യം സ്വീകരിച്ച് അബുദാബിയിലും താഷ്‌കന്റിലും പോയതായും മാനേജരായി ജോലി ചെയ്‌തെന്നും സുന്ദരന്‍ മൊഴി നല്‍കി. ദീപേഷിനെ 2020 മാര്‍ച്ചില്‍ കൂര്‍ഗിലെ കുട്ട എന്ന സ്ഥലത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേ കാലയളവില്‍ അബുദാബിയില്‍ ഫ്‌ലാറ്റില്‍ കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ്, ജീവനക്കാരിയായ ചാലക്കുടി സ്വദേശിനി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് സുന്ദരന്‍ വെളിപ്പെടുത്തല്‍ നടത്തിയതായി പൊലീസ് പറഞ്ഞു. മേയ് 10ന് ഷൈബിനെ അറസ്റ്റ് ചെയ്തതോടെ കോഴിക്കോട്ടെ ഗുണ്ടാ നേതാവിനൊപ്പം അഭിഭാഷകനെ കണ്ടതായും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും സുന്ദരന്‍ മൊഴി നല്‍കി. തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഒളിവില്‍ കഴിഞ്ഞു. പണം തീര്‍ന്നപ്പോള്‍ ആത്മഹത്യക്ക് ആലോചിച്ചു. ഒടുവില്‍ കഴിഞ്ഞ 10ന് തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങി. അതിനിടെ, ഷൈബിന്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും നിയമോപദേശം നല്‍കിയിട്ടേയുള്ളെന്നും വെളിപ്പെടുത്തി സുന്ദരന്‍ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് അയച്ച കത്ത് തെളിവായി പൊലീസ് കസ്റ്റഡിയിലെടുത്തു. സുന്ദരന്റെ കയ്യക്ഷരമാണെന്ന് തെളിയിക്കാന്‍ കത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു, എസ്‌ഐമാരായ എം.കെ.നവീന്‍ ഷാജ്, എം.അസൈനാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ബത്തേരിയിലെ വീട്, അവസാനമായി ജോലി ചെയ്ത അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി വയനാട്ടിലെ വിവിധ സ്ഥലങ്ങള്‍, നിലമ്പൂരില്‍ ഷൈബിന്റെ വീട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്കയക്കും. സുന്ദരന് ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....