പാലക്കാട് സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ (40) കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ഭാര്യ ഐഷ. ഷാജഹാനൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പാര്‍ട്ടി മാറിയതോടെ കൊലയാളികളായി മാറി. ഭീഷണിയുണ്ടായിരുന്നെങ്കിലും ഷാജഹാന്‍ കാര്യമാക്കിയിരുന്നില്ലെന്ന് ഐഷ പറഞ്ഞു. ''ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ആസൂത്രണമാണ് ഭര്‍ത്താവിന്റെ കൊലയ്ക്ക് കാരണം. ഞങ്ങളെ അനാഥരാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിയാനാകില്ല. സിപിഎമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ പിന്നീട് ഒരു പരിപാടിയിലും പങ്കെടുക്കാതെ അകന്ന് നില്‍ക്കുകയായിരുന്നു. നിരന്തരം ഷാജഹാനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇവര്‍ ചതിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ഓഗസ്റ്റ് 15ന് കൊടി ഉയര്‍ത്താന്‍ ഷാജഹാന്‍ ഉണ്ടാകില്ലെന്ന നവീന്‍ ഭീഷണിപ്പെടുത്തിയിരുന്നു''- ഐഷ പറഞ്ഞു. ജിനേഷിന്റെയും ആവാസിന്റെയും അറസ്റ്റോടെ കൊലയാളികള്‍ക്ക് ബിജെപി നേതൃത്വവുമായുള്ള ബന്ധത്തിന് വ്യക്തത വന്നതായി ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത ആര്‍എസ്എസ് നേതാക്കളെയും പിടികൂടണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. കേസില്‍ ഇന്നലെ നാലു പ്രതികള്‍ കൂടി അറസ്റ്റിലായിരുന്നു. കല്ലേപ്പുള്ളി സ്വദേശി എന്‍.സിദ്ധാര്‍ഥന്‍ (36), കുറുപ്പത്ത് ആവാസ് (ഡുഡു-30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത്-32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ, മുഖ്യ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) വിഷ്ണു (22), എസ്.സുനീഷ് (23), എന്‍.ശിവരാജന്‍ (32), കെ.സതീഷ് (സജീഷ് - 31) എന്നിവര്‍ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....