പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നു. സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നവരാണ് പ്രതികളെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. ആര്‍.എസ്.എസ്സാണ് കൊലയ്ക്കുപിന്നിലെന്നും അവര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ആര്‍.എസ്.എസ്സും ബി.ജെ.പി.യും നിഷേധിക്കുന്നു. ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ ചേര്‍ന്ന് രാഷ്ട്രീയവിരോധത്താല്‍ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് ഇപ്പോഴും മൗനംപാലിക്കുകയാണ്. മൂന്ന് വാളും രാഖികളും കണ്ടെത്തി അറസ്റ്റിലായവരുമൊത്ത് പോലീസും ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. മൂന്ന് വാളുകളും മൂന്ന് രാഖികളും കണ്ടെത്തി. വേലംപൊറ്റയില്‍ കോരയാറിനടുത്ത് വിളയില്‍പൊറ്റയില്‍നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവയിലൊന്ന് വളഞ്ഞിരുന്നു. വെട്ടിയപ്പോള്‍ വളഞ്ഞതാണെന്ന് അറസ്റ്റിലായവര്‍ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. ശബരീഷും അനീഷും സുജീഷും ഒളിച്ചിരുന്ന മലമ്പുഴ കവയിലെ കോഴിമലയിലും സംഘം തെളിവെടുപ്പ് നടത്തി. പ്രദേശത്ത് നേരത്തേ വന്നിട്ടില്ലെന്നും നടന്നുകയറിയതാണെന്നും ഇവര്‍ മൊഴിനല്‍കി. സംഭവശേഷം മുന്നോട്ടുള്ള റോഡിലൂടെ പോയി കോരയാര്‍ കടന്നാണ് മല കയറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ കവയില്‍ മലമുകളിലെത്തിയെന്നാണ് മൊഴി നല്‍കിയതെന്നും പോലീസ് പറഞ്ഞു. പോകുംമുമ്പ് ബാറിലെത്തി മദ്യപിച്ചിരുന്നു. കവ ഭാഗത്ത് കുന്നിന്‍മുകളില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് ഭക്ഷണവുമായി ആളുകള്‍ പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിന്തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റുചെയ്തത്. ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ മലമ്പുഴ അണക്കെട്ടിലെ വെള്ളത്തിലേക്കും പുഴയിലേക്കും വലിച്ചെറിഞ്ഞതായും പറഞ്ഞു. തെളിവെടുപ്പിനിടെ പ്രതിഷേധം അറസ്റ്റിലായവരെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധമുയര്‍ന്നു. നാട്ടുകാരും ബന്ധുക്കളും മുദ്രാവാക്യം വിളികളുമായി എത്തി. പ്രതീകാത്മക തൂക്കുകയറും പ്രദര്‍ശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതോടെ തെളിവെടുപ്പ് കഴിയുംവരെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുവെച്ചു. നവീന്‍ ഒഴികെയുള്ള പ്രതികളെയാണ് കുന്നങ്കാട്ട് തെളിവെടുപ്പിനെത്തിച്ചത്. കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനം പ്രകോപിതരായെങ്കിലും നാട്ടുകാര്‍ ഇടപെട്ട് നിയന്ത്രിച്ചു. ഡിവൈ.എസ്.പി.മാരായ വി.കെ. രാജു, എം. അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ. ഹരീഷ്, എ.സി. വിപിന്‍, സിജോ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....