കോഴിക്കോട്: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷന്‍ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയിരുന്നു. 'പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. സെക്ഷന്‍ 354 എ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതിനിലനില്‍ക്കില്ല'', കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോ?ഗിച്ച് മടിയില്‍ കിടത്തി, സ്വകാര്യ ഭാ?ഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷന്‍ 354 പ്രകാരം കേസ് എടുക്കണമെങ്കില്‍ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭം?ഗം വരുത്തിയതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു. ലൈംഗിക പീഡനത്തെക്കുറിച്ചും ഈ കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ചുമാണ് സെക്ഷന്‍ 354 എയില്‍ പറയുന്നത്. സമ്മതമില്ലാത്ത ശാരീരിക ബന്ധമമോ സ്പഷ്ടമായ ലൈംഗിക പ്രവര്‍ത്തികളോ ലൈം?ഗികമായി ആക്രമിക്കാനുള്ള ശ്രമമോ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളോ ആവശ്യങ്ങളോ ലൈംഗിക താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥനകളോ നടന്നിട്ടുണ്ടെങ്കില്‍ ഈ സെക്ഷന്‍ പ്രകാരം കേസ് എടുക്കാമെന്നും കോടതി പറഞ്ഞു. 2020 ഫെബ്രുവരിയില്‍ നന്തി ബീച്ചില്‍ നടന്ന ക്യാംപില്‍ വെച്ച് യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭം?ഗം വരുത്താന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കള്ളക്കേസാണെന്നും പ്രതിക്കെതിരെ പ്രതികാരം ചെയ്യാന്‍ ശത്രുക്കളില്‍ ചിലര്‍ കെട്ടിച്ചമച്ച കഥയാണിതെന്നും അഭിഭാഷകരായ പി വി ഹരിയും എം സുഷമയും വാദിച്ചു. സംഭവം നടന്ന് ഏകദേശം ആറു മാസങ്ങള്‍ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കാലതാമസത്തിന്റെ കാരണം പ്രോസിക്യൂഷന്‍ വിശദീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരാതിക്കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും പ്രതിഭാ?ഗം ഹാജരാക്കിയിരുന്നു. യുവതി അവളുടെ കാമുകനൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നതെന്നും സംഭവസമയത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്നും കുറ്റാരോപിതനെക്കുറിച്ച് ആരും ഇത്തരത്തിലൊരു പരാതി പറഞ്ഞിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. സമാനമായ ലൈംഗിക പീഡനക്കേസ് പ്രതിക്കെതിരെ മുന്‍പും ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....