ശബരിമല:ചിങ്ങപ്പുലരിയില്‍ അയ്യപ്പശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടന്നു. സ്വര്‍ണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് അഭിഷേകതീര്‍ത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.പിന്നീട് മണ്ഡപത്തില്‍ മഹാ ഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജക്ക്.ശേഷം ശബരിമല പുതിയ ഉള്‍ക്കഴകത്തിന്റെ നറുക്കെടുപ്പ് നടന്നു. വി.എന്‍.ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം ,ആറന്‍മുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉള്‍ക്കഴകം (കീഴ്ശാന്തി).ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങം ഒന്നിന്റെ ഭാഗമായി ശബരിമലയില്‍ ലക്ഷാര്‍ച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയില്‍ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് നട തുറക്കും.സെപ്റ്റംബര്‍ 10 ന് തിരുനട അടക്കും. ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാനുള്ള പ്രവര്‍ത്തികള്‍ ഈ മാസം 22ന് തുടങ്ങും.അഗ്‌നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം ഈ മാസമാദ്യം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചക്ക് ഇടയാക്കിയത്.ശ്രീകോവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണ്ണ പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റും.സ്വര്‍ണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും.ഓണത്തിന് നട തുറക്കുന്നതിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....