കാസര്‍കോട്: മോഷണക്കേസിലെ പ്രതി പോലീസിനെ വട്ടംചുറ്റിച്ചത് ഒന്നരമാസത്തിലധികം. ഒടുവില്‍ പിടിയിലായത് ഹോട്ടലില്‍ ഉള്ളിയരിയുന്നതിനിടെ. ചൗക്കി സ്വദേശി അബ്ദുള്‍ ലത്തീഫിനെ (36) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് സുള്ള്യയില്‍ ഹോട്ടല്‍പണിയില്‍ മുഴുകിയിരിക്കെ പിടിച്ചത്. ജൂണ്‍ 25-ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീന്‍ തങ്ങളുടെ വീട്ടില്‍നിന്ന് ആറുപവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിജേഷിനെ (26) മോഷണത്തിനിടെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ലത്തീഫായിരുന്നു അന്ന് സ്വര്‍ണവുമായി കടന്നത്. ആദ്യം ഉപ്പളയില്‍ പോയ ലത്തീഫ് അവിടെനിന്ന് സ്‌കൂട്ടറില്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. അതിനിടെ മൂന്ന് ഗ്രാം സ്വര്‍ണം കാഞ്ഞങ്ങാട്ടെ ജൂവലറിയില്‍ വിറ്റത് ചൊവ്വാഴ്ച പോലീസ് കണ്ടെത്തി. വയനാട്ടില്‍ നിന്ന് ഷൊര്‍ണൂരിലേക്കും അവിടെനിന്ന് വേളാങ്കണ്ണിയിലേക്കും സ്‌കൂട്ടറില്‍ സഞ്ചരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ബാക്കി സ്വര്‍ണം ഷൊര്‍ണൂരില്‍ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ലത്തീഫിനെ പിടിക്കാന്‍ പോലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു. പോലീസ് പിന്നിലുണ്ടെന്നറിഞ്ഞ പ്രതി ഒടുവില്‍ കണ്ണൂരിലെത്തിയപ്പോള്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലത്തീഫ് ഫോണ്‍ ഉപയോഗിക്കാത്തതാണ് പിടികൂടാന്‍ അല്‍പം വൈകിയതെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....