News Beyond Headlines

28 Thursday
November

പ്ലസ്ടു വിദ്യാര്‍ഥിയായ മകളുമായി ഇടപഴകാന്‍ സുഹൃത്തുക്കള്‍ക്ക് സൗകര്യമൊരുക്കി പിതാവ്; പീഡനം

പുന്നയൂര്‍ക്കുളം: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് സംഘം ചേര്‍ന്നുള്ള പീഡനത്തിന് ഇരയാക്കിയത് കേസില്‍പ്പെട്ട അച്ഛനെ ജാമ്യത്തിലെടുക്കാനായി അമ്മയെയും ബന്ധുവിനെയും വീട്ടില്‍നിന്നു മാറ്റിയശേഷം. ഓഗസ്റ്റ് ഒന്‍പതിനു കുട്ടിയുടെ പിതാവ് വാഹന സംബന്ധമായ കേസില്‍പ്പെട്ടിരുന്നു. ഇയാളുടെ ഭാര്യയെയും ബന്ധുവിനെയും വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ ഇവരെ പിന്നീട് മറ്റൊരാള്‍ക്കൊപ്പം പറഞ്ഞയച്ചു. അതിനുശേഷം പെണ്‍കുട്ടി മാത്രമുള്ള വീട്ടിലേക്കു തിരിച്ചെത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഈ വീട്ടില്‍ കഞ്ചാവ് വാങ്ങുന്നതിനായി ഇവര്‍ നേരത്തെയും വന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ പിന്‍വാതില്‍ കുറ്റിയിടാറില്ലെന്ന് അറിയുന്ന പ്രതികള്‍ ഇതുവഴി അകത്തു കയറി പെണ്‍കുട്ടിയെ മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കൈകള്‍ കെട്ടിയിട്ടു. കുട്ടിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നു. കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും അധ്യാപകര്‍ പറയുന്നു. ട്യൂഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യ പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഇവിടെനിന്നു വരുന്നത് മറ്റു വിദ്യാര്‍ഥികള്‍ കണ്ടതായും മൊഴിയിലുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. പിതാവ് തന്നെയാണ് പെണ്‍കുട്ടിയുമായി ഇടപഴകാന്‍ പ്രതികള്‍ക്കു സൗകര്യം ചെയ്തത് എന്നാണു സൂചന. കഞ്ചാവ് വില്‍പന പരിസരവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ നേരത്തെ താമസിച്ച സ്ഥലത്തു നിന്നു മാറിയത്. ഒരാള്‍ അറസ്റ്റില്‍, രണ്ടു പേര്‍ക്കായി തിരച്ചില്‍ സംഭവത്തില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. കേസില്‍ 2 പേരെക്കൂടി കിട്ടാനുണ്ട്. മാതാപിതാക്കളുടെ അറിവോടെയാണ് പീഡനം എന്നാണ് കുട്ടിയുടെ മൊഴി. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കാപ്പിരിക്കാട് സ്വദേശി ഷാഫി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പാപ്പാളി സ്വദേശി ബാദുഷയും മറ്റൊരാളും ഒളിവിലാണ്. ഒളിവിലുള്ള രണ്ടാമത്തെയാളുടെ പേര് അക്ബര്‍ ആണെന്നാണ് വിവരം. ഇയാള്‍ ആരാണെന്നു പൊലീസിനു കൃത്യമായി കണ്ടെത്താനായിട്ടില്ല. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ മേയില്‍ ട്യൂഷന്‍ സെന്ററിലും കഴിഞ്ഞ ആഴ്ച വീട്ടിലും പീഡനത്തിനിരയായത്. എതിര്‍ത്തപ്പോള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. കുട്ടിയുടെ പിതാവ് കഞ്ചാവ് വില്‍പ്പനക്കാരനാണ്. ഇയാളെ പലവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയും കഞ്ചാവ് വില്‍പന നടത്തുന്നുണ്ട്. ഇവരില്‍ നിന്നു സ്ഥിരം കഞ്ചാവ് വാങ്ങുന്നവരാണ് പ്രതികള്‍ എന്നാണു സൂചന. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലത്രെ. പീഡനത്തിനുള്ള അവസരം മാതാപിതാക്കള്‍ ഒരുക്കിയിരുന്നതായും മൊഴിയിലുണ്ട്. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അക്ബര്‍ എന്നു പേരുള്ളവരെയും സമാനമായ വിളിപ്പേരുള്ള ഏതാനും പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പീഡനം പുറത്തായത് കൗണ്‍സിലിങ്ങില്‍ വിദ്യാര്‍ഥി ക്ലാസില്‍ വരാഞ്ഞതിന്റെ കാരണം ഫോണില്‍ തിരക്കിയ അധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാന്‍ വഴി തുറന്നത്. ഓഗസ്റ്റില്‍ കുട്ടി തുടര്‍ച്ചയായി ഏതാനും ദിവസം ക്ലാസ് മുടക്കിയിരുന്നു. വിളിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ മറുപടികളില്‍ സംശയം തോന്നിയ അധ്യാപിക സ്‌കൂളില്‍ വിളിച്ചു വരുത്തി കൗണ്‍സിലിങ്ങിനു നിര്‍ദേശിക്കുകയായിരുന്നു. ഈ കൗണ്‍സിലിങ്ങിലാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....