News Beyond Headlines

27 Wednesday
November

ഓഹരി നിക്ഷേപത്തിലെ അതികായന്‍; രാകേഷ് ജുന്‍ജുന്‍വാലയുടെ ജീവിതം ഇങ്ങനെ

ഇന്ത്യയുടെ വാറണ്‍ ബഫറ്റ്, ഓഹരി നിക്ഷേപത്തിലെ അതികായന്‍, പ്രമുഖ വ്യവസായി.... ഇങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കിയ വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജുന്‍ജുന്‍വാലയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്. ജീവിതത്തില്‍ നര്‍മബോധവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട് 1960 ജൂലൈ 5ന് മുംബൈയില്‍ ഒരു രാജസ്ഥാനി കുടുംബത്തിലായിരുന്നു രാകേഷ് ജുന്‍ജുന്‍വാലെയും ജനനം. അദ്ദേഹത്തിന്റെ പിതാവ് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സൈദ്നാം കോളജില്‍ നിന്നായിരുന്നു ജുന്‍ജുന്‍വാലെയുടെ ബിരുദം. 1985ല്‍ 5000 രൂപ കൊണ്ടാണ് ജുന്‍ജുന്‍വാല സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 150 പോയിന്റിലായിരുന്നു അന്ന് സ്റ്റോക്ക് മാര്‍ക്കറ്റ്. ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നതനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി 5.1 ബില്യണ്‍ ഡോളറാണ്. 40,000 കോടി രൂപയ്ക്ക് തുല്യം. വെറും 5,000 രൂപകൊണ്ട് മുംബൈയില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓഹരി നിക്ഷേപകരില്‍ ഒരാളായി മാറിയത്? ഈ ചോദ്യമാണ് ജുന്‍ജുന്‍വാലെയുടെ വിജയകഥയിലേക്ക് നമ്മെ എത്തിക്കുന്നത്. തന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു ജുന്‍ജുന്‍വാല. ഇതോടെ ഓഹരികളെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ടായിരുന്ന രാകേഷ്, ഒരിക്കല്‍ തന്റെ പിതാവിനോട് ചോദിച്ചു, എന്തുകൊണ്ടാണ് ഓഹരി വില ദിവസവും ഇങ്ങനെ മാറുന്നതെന്ന്. സ്റ്റോക്കുകളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങള്‍ വായിക്കാനായിരുന്നു പിതാവിന്റെ മറുപടി. ഓഹരി വിപണിയില്‍ ഒരു കരിയര്‍ തുടങ്ങാനുള്ള ആഗ്രഹം ഇതോടെ രാകേഷ് ജുന്‍ജുന്‍വാല പ്രകടിപ്പിച്ചു. ഇതിനായി അച്ഛന്റെ നിര്‍ദേശവും കേട്ട് 1985-ല്‍ സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കരിയര്‍ തുടങ്ങി. അങ്ങനെയാണ് രാകേഷ് ജുന്‍ജുന്‍വാല 1985-ല്‍ 5,000 രൂപയുമായി ഓഹരി വിപണിയില്‍ പ്രവേശിച്ചത്. അന്ന് സെന്‍സെക്‌സ് 150 പോയിന്റിലായിരുന്നു (ഇന്ന് 58,500). രാകേഷ് ജുന്‍ജുന്‍വാലയുടെ ആദ്യത്തെ വലിയ ലാഭം 1986-ല്‍ 0.5 മില്യണ്‍ രൂപയായിരുന്നു. ടാറ്റ ടീയുടെ 5,000 ഓഹരികള്‍ 43 രൂപയ്ക്ക് അദ്ദേഹം വാങ്ങി, 3 മാസത്തിനുള്ളില്‍ അത് 143 രൂപയില്‍ വ്യാപാരം ചെയ്തു. ടാറ്റ ടീയുടെ സ്റ്റോക്കുകള്‍ വിറ്റ് 3 മടങ്ങിലധികം ലാഭം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഹരികളില്‍ നിന്ന് നിരവധി നല്ല ലാഭം നേടാന്‍ രാകേഷിന് കഴിഞ്ഞു. 1986-89 കാലത്ത് 20-25 ലക്ഷം രൂപയായിരുന്നു ജുന്‍ജുന്‍വാലയുടെ നേട്ടം. 'റെയര്‍ എന്റര്‍പ്രൈസസ്' എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനം രാകേഷ് ജുന്‍ജുന്‍വാലയുടേതാണ്. ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെ പേരില്‍ നിന്നുമാണ് രാകേഷ് തന്റെ പേരിനൊപ്പം ജുന്‍ജുന്‍വാല എന്ന് കൂട്ടിച്ചേര്‍ത്തത്. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയവയുടെയെല്ലാം ഡയറക്ടര്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് രാകേഷ്. 2002-3ല്‍ രാകേഷ് ജുന്‍ജുന്‍വാല 'ടൈറ്റന്‍ കമ്പനി ലിമിറ്റഡ്'ന്റെ ഓഹരി 3 രൂപയ്ക്ക് വാങ്ങി. നിലവില്‍ ഒരു ഓഹരിക്ക് 2140 രൂപയ്ക്കാണ് വ്യാപാരം. ടൈറ്റന്‍ കമ്പനിയുടെ 4.4 കോടിയിലധികം ഓഹരികള്‍ ഇന്ന് അദ്ദേഹത്തിനുണ്ട്. ഇങ്ങനെ വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ നേട്ടങ്ങള്‍ ജുന്‍ജുന്‍വാലയ്ക്ക് നിരവധിയാണ്. ഇന്ത്യയിലെ തന്നെ 367ാമത് അതിസമ്പന്നനായ വ്യക്തിയാണ് രാകേഷ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....