മേപ്പയ്യൂര്‍: രണ്ടരമാസത്തെ കാത്തിരിപ്പായിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികള്‍ ആരെന്നോ അപകടത്തിന് കാരണമായ വാഹനമേതെന്നോ അറിയാതെ ദുഃഖം മാത്രം ബാക്കിയായ കുടുംബം. കോഴിക്കോട് കീഴ്പ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരിച്ച നിവേദിന്റെ കുടുംബത്തിന്റെ സങ്കടം മാതൃഭൂമി ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ ഒടുവില്‍ ആ അപകടത്തിന് സാക്ഷിയായ സീനയെന്ന സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി റോഡിലിറങ്ങേണ്ടി വന്നതും ഒടുവില്‍ ഒരപകടത്തിന് നേരിട്ട് സാക്ഷിയാകേണ്ടിയും വന്ന കുറ്റ്യാടി വടയം സ്വദേശിനി സീന. പേരാമ്പ്രയില്‍ ഒരു വിവാഹ വീട്ടില്‍ പോവാന്‍ വടയത്തു നിന്നും യാത്രപോയതായിരുന്നു സീന. സമയം രാത്രി ഒമ്പതോടെയടുക്കും. ഭര്‍ത്തവിന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞതോടെയാണ് പേരാമ്പ്രയിലെ റോഡിലേക്കിറങ്ങിയത്. പെട്ടന്നായിരുന്നു നിവേദ് ഇവരുടെ മുന്നിലേക്ക് വീണതും ഒരു കാര്‍ ഇടിച്ച് തെറിപ്പിച്ചതും. നിവേദിനെ ഇവര്‍ റോഡില്‍ നിന്നും മടിയിലേക്കെടുത്ത് കിടത്തി ഏറെ കഴിഞ്ഞിട്ടും കാറിലുള്ളവര്‍ അടുത്തേക്ക് വരാന്‍ തയ്യാറായില്ലെന്ന് പറയുന്നു സീന. പലതവണ അവരെ കൈകാണിച്ച് വിളിച്ചിരുന്നു. പക്ഷെ ഇവര്‍ വണ്ടിയുമെടുത്ത് കടന്ന് കളയുകായാണ് ചെയ്തത്. പിന്നീട് മറ്റൊരു വണ്ടിയെത്തിയാണ് നിവേദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കാഴ്ചയില്‍ കാര്യമായി പരിക്കേറ്റതായി തോന്നിയിരുന്നിലെങ്കിലും മരിച്ചെന്ന് താന്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് പറയുന്നു സീന. രാത്രി ആയത് കൊണ്ട് വാഹനത്തിന്റെ നമ്പറൊന്നും വ്യക്തമായില്ലെങ്കിലും അറിയാവുന്ന വിവരങ്ങളൊക്കെ സീന പോലീസിനോട് പറഞ്ഞിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അപ്പോള്‍ തന്നെ ഇടിച്ച കാറെത്തി നിവേദിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നവെന്നും സീന പറയുന്നു. സീനയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തിന് ഏറെ ഗുണം ചെയ്യുമെന്ന കരുതലിലാണ് മേപ്പയ്യൂര്‍ പോലീസ്. ഇപ്പോള്‍ തന്നെ കാര്‍ സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമെല്ലാം പോലീസ് അ്ന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉടന്‍ പ്രതികളെ പിടികൂടാനാവുമെന്ന കണക്ക് കൂട്ടലിലാണ് പോലീസുമുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....