ഭോപാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ പിഛോരെയിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) ബിജേന്ദ്ര സിങ് യാദവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍. വനിതാ ഹോസ്റ്റലിലെ കുട്ടികളെ രാത്രിയില്‍ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് ബിജേന്ദ്ര സിങ് ആവശ്യപ്പെട്ടെന്നും എന്നാല്‍ ഇതു നിഷേധിച്ചപ്പോള്‍ തന്നോട് ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും മുന്‍ വാര്‍ഡന്‍ വെളിപ്പെടുത്തി. ബിജേന്ദ്ര യാദവ് ശിവപുരി ജില്ലയുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന സമയത്താണ് ഇക്കാര്യങ്ങള്‍ സംഭവിച്ചതെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും ഇവര്‍ പരാതി നല്‍കി. ജില്ലാ കലക്ടര്‍ അക്ഷയ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 2016ലാണ് സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ശിവപുരിയില്‍ ആറു ഹോസ്റ്റലുകള്‍ സ്ഥാപിച്ചത്. നാലെണ്ണം പെണ്‍കുട്ടികള്‍ക്കും രണ്ടെണ്ണം ആണ്‍കുട്ടികള്‍ക്കുമായിരുന്നു. ഈ വര്‍ഷമാദ്യമാണ് ബിജേന്ദ്ര സിങ് യാദവ് ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തത്. ജൂലൈ 29നു പിഛോരെയിലെ എസ്ഡിഎം ആയി നിയമിതനാകും വരെ ഹോസ്റ്റല്‍ സംബന്ധിച്ച കാര്യങ്ങള്‍ ബിജേന്ദ്രയാണ് നോക്കിയിരുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ബിജേന്ദ്ര ഹോസ്റ്റല്‍ വാര്‍ഡന്മാരെ നിയമിച്ചിരുന്നതെന്നു മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിയില്‍ പറയുന്നു. വേനലവധിയായിരുന്ന മേയ്, ജൂണ്‍ മാസങ്ങളില്‍ ഹോസ്റ്റലിലെത്തിയ ബിജേന്ദ്ര, പെണ്‍കുട്ടികളെ 'സപ്ലൈ' ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടു. ഹോസ്റ്റലിലെ വിസിറ്റിങ് സമയത്തിന് ശേഷവും ബിജേന്ദ്ര അവിടെ വരാറുണ്ടായിരുന്നെന്നും മറ്റു ഹോസ്റ്റലുകളിലെ വാര്‍ഡന്‍മാരുമായി സംസാരിക്കുന്നത് കാണാറുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ അസംതൃപ്തി കാരണമാണ് മുന്‍ വാര്‍ഡന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജേന്ദ്ര പ്രതികരിച്ചു. ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് അവിടെ എത്തിയത്. ഹോസ്റ്റലിനുള്ളില്‍ പ്രവേശിച്ചിട്ടില്ല. പുറത്തുനില്‍ക്കുകയായിരുന്നു. വാര്‍ഡനെ ജില്ലയിലെ ആദിവാസി ക്ഷേമ വിഭാഗത്തിലേക്കു മാറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....