കൊച്ചി: കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്ച വരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. വലിയ വാദ പ്രതിവാദങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്കിയ സമന്‍സുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ചില്‍ തോമസ് ഐസക്കിന്റെ വരവ്. ആദ്യത്തെ സമന്‍സില്‍ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതില്‍ തന്റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങള്‍ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ഉന്നയിച്ചു. ഫെമ ലംഘനമെന്ന പേരില്‍ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു. എന്നാല്‍, അന്വേഷണ ഏജന്‍സിക്ക് സംശയം തോന്നിയാല്‍ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്റെ മറുചോദ്യം. മൊഴിയെടുക്കാനുളള അന്വേഷണ ഏജന്‍സിയുടെ തീരുമാനത്തില്‍ എന്താണ് കുഴപ്പമെന്നും സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താന്‍ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ദവേയുടെ മറുപടി. തോമസ് ഐസക് പ്രതിയാണെന്ന് തങ്ങള്‍ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു. സാക്ഷിയായിട്ടാണെങ്കില്‍ വ്യക്തിവിവരങ്ങള്‍ എന്തിനാണ് തിരക്കുന്നതെന്ന് തോമസ് ഐസക്ക് ആരാഞ്ഞു. ഇത് പരിഗണിച്ച കോടതി ഒരാളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്ന് പരാമര്‍ശിക്കുകയും വ്യക്തി വിവരങ്ങള്‍ ആരാഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കുകയും ചെയ്തു. തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ കേസില്‍ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതുകൊണ്ടാണെന്നും അത് വിവേചനാധികാരമാണെന്നുമായിരുന്നു ഇഡിയുടെ മറുപടി. തുടര്‍ന്ന് വിശദമായ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെ ഹര്‍ജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ തുടര്‍നടപടികളുണ്ടാകില്ലെന്നുള്ള കേന്ദ്ര ഏജന്‍സിയുടെ ഉറപ്പ് വിശ്വാസത്തില്‍ എടുക്കുന്നുവെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു. ഇതിനിടെ കിഫ്ബിക്കെതിരായ ഇഡി ഇടപെടല്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നെന്ന അഞ്ച് എം എല്‍ എമാരുടെ ഹര്‍ജി ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ ഉത്തരവിനായി മാറ്റി. അന്വേഷണം തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പൊതു താല്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാക്കാല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....