മഞ്ചേരി: നിരന്തരം ഉപദ്രവിക്കുന്ന ഭാര്യയില്‍ നിന്നും വിവാഹമോചനം നേടുവാനുള്ള അവകാശം ഭര്‍ത്താവിനുണ്ടെന്ന് കോടതി. മഞ്ചേരി പയ്യനാട് കാട്ടില്‍പുറത്ത് അലവി (70) സനല്‍കിയ ഹര്‍ജിയിലാണ് മലപ്പുറം കുടുംബ കോടതി ജഡ്ജി എന്‍ വി രാജു നിര്‍ണ്ണായകമായ വിധി പ്രസ്താവിച്ചത്. ഹരിജിക്കാരന്‍ 1977ലാണ് പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കിയ ഹരജിക്കാരന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയുടെ ഉപദ്രവം ആരംഭിച്ചത്. ഹൃദ്രോഗിയായ തന്റെ ചികിത്സാരേഖകള്‍ കത്തിച്ച ഭാര്യ തന്നെ വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. 2021 മാര്‍ച്ച് പത്തിന് ഭാര്യയെ ത്വലാഖ് ചെയ്തിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഭാര്യ തിരികെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരന്‍ ഭാര്യയില്‍ നിന്നും ക്രൂര പീഡനത്തിന് വിധേയനായെന്നും വിവാഹ മോചനം ചെയ്ത് അയച്ച കത്ത് കിട്ടിയില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം തെറ്റാണെന്നുമുള്ള ഹരജിഭാഗം അഭിഭാഷകന്‍ എ പി ഇസ്മായിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭര്‍ത്താവ് വീട് ഉപയോഗിക്കുന്നത് വിലക്കുന്ന ഭാര്യയുടെ നടപടി കോടതി ഇന്‍ജങ്ഷനിലൂടെ തടഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ പ്രവേശിക്കുന്നത് തടയുകയോ ക്രൂരത തുടരുകയോ ചെയ്യുന്ന പക്ഷം ഭാര്യ വീട്ടില്‍ പ്രവേശിക്കുന്നത് തടയുന്നതിനുള്ള ഉത്തരവ് നല്‍കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നേരത്തെ ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിയാണെന്നും കോടതി വിധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....