പുലിയന്നൂര്‍ (പാലാ): ജൂലായ് പന്ത്രണ്ടാം തീയതിയാണ് രഞ്ജിത്ത് രാജനും ഭാര്യ സനയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് പേരിനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല രഞ്ജിത്തിന്. മനസ്സില്‍ ഉറപ്പിച്ച ആ പേര് തന്നെയിട്ടു 'ഇന്ത്യ'. എല്ലാ ഭാരതീയര്‍ക്കും ഇന്ത്യ എന്ന പേര് അഭിമാനമാകുമ്പോള്‍ മകള്‍ക്കത് ഇരട്ടി അഭിമാനമാകട്ടെയെന്നും പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതിമാര്‍ പറയുന്നു. പട്ടാളക്കാരനാകണമെന്നായിരുന്നു പുലിയന്നൂര്‍ വലിയ മറ്റത്തില്‍ രഞ്ജിത്തിന്റെ ആഗ്രഹം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ഒന്‍പതാംക്ലാസില്‍ പഠനം നിര്‍ത്തി. സൈനികന്‍ ആകാനോ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനോ സാധിച്ചില്ല എന്ന ചിന്ത രഞ്ജിത്തിനെ ഏറെ അലട്ടിയിരുന്നതായും പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുട്ടിക്ക് 'ഇന്ത്യ' എന്ന് പേരിടണമെന്ന ആഗ്രഹം പറയുമായിരുന്നെന്ന് സനയും സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിന് 'ഇന്ത്യ' എന്ന് പേരിട്ടപ്പോള്‍ ചിലരൊക്കെ അവിശ്വാസത്തോടെ നോക്കിയെങ്കിലും ഇപ്പോള്‍ എല്ലാവരും ഈ പേര് ഇഷ്ടപ്പെടുകയാണെന്ന് സന പറയുന്നു. പാലാ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ഫോറം പൂരിപ്പിച്ചു നല്‍കിയപ്പോള്‍ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് 'ഇന്ത്യ' എന്നെഴുതി. അത് ദേശീയത എഴുതാനുള്ള കോളമല്ലെന്നായിരുന്നു നഴ്‌സിന്റെ മറുപടി - പാലായിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലിനോക്കുന്ന രഞ്ജിത്ത് ചിരിച്ചുകൊണ്ടുപറഞ്ഞു. ഡ്രൈവറായും ഫിലിം റിപ്രെസെന്റേറ്റീവായും ജോലി ചെയ്തു വരുന്നതിനിടെയാണ് ചാലക്കുടി ഇലവത്തുങ്കല്‍ സാബുജോസഫ് -സജിനി സാബു ദമ്പതിമാരുടെ മകള്‍ സനയെ കണ്ടുമുട്ടിയത്. രണ്ടു സമുദായത്തില്‍പ്പെട്ടവരായതിനാല്‍ സനയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. രഞ്ജിത്തിന്റെ വീട്ടില്‍ അമ്മയും എതിര് പറഞ്ഞു. വീട്ടില്‍നിന്ന് മാറി അമ്മ ചേച്ചിയുടെ കൂടെ പോയി. എങ്കിലും എതിര്‍പ്പുകളെ അവഗണിച്ച് 2021 ഒക്ടോബര്‍ 31-ന് കോട്ടയം ചോഴിയക്കാട്ട് അമ്പലത്തില്‍ സനയെ വിവാഹം കഴിച്ചു. ഇന്ത്യ എന്ന വികാരം നമ്മെയെല്ലാം ചേര്‍ത്തു നിര്‍ത്തുന്നതു പോലെ കുഞ്ഞിന് 'ഇന്ത്യ' എന്നുപേരിട്ടതിലൂടെ അമ്മയുടെ തിരിച്ചുവരവും സനയുടെ വീട്ടുകാരുമായി ഒന്നിച്ചുചേര്‍ന്ന് ഒരുമയോടെയുള്ള ജീവിതവുമാണ് ആഗ്രഹിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു. മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം രാജ്യസ്‌നേഹിയായി വളര്‍ത്തണം. ഇപ്പോള്‍ കടപ്പാട്ടൂര്‍ അമ്പലത്തിനു സമീപമുള്ള വാടകവീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു നാമകരണച്ചടങ്ങ്. രാജ്യം എഴുപതിയഞ്ചാം സ്വതന്ത്ര ദിനാഘോഷത്തിനായി ഒരുങ്ങുമ്പോള്‍ ജാതിയും മതവും വേര്‍തിരിക്കാത്ത ഒരുമ ഉറപ്പാക്കുന്ന ഇന്ത്യയെ സ്വപ്നം കാണുകയാണിവര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....