നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി. ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. മൂന്നുമാസമായി കാണാനില്ലായിരുന്നു. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെ തെളിവുനശിപ്പിക്കാന്‍ സഹായിച്ചത് ഇയാളായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ മുട്ടം കോടതിയില്‍നിന്ന് ഏറ്റെടുത്ത് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. ഷൈബിനും കൂട്ടാളികളും അറസ്റ്റിലായതിനു പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു. കേസില്‍ ഷൈബിന്‍ അടക്കം 12 പേരെ പ്രതിചേര്‍ത്ത് പോലീസ് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഷൈബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളുകയുംചെയ്ത സാഹചര്യത്തിലാണ് കീഴടങ്ങലെന്നാണ് സൂചന. സുന്ദരന്‍ സുകുമാരന്റെ വീട്ടില്‍ നിലമ്പൂര്‍ പോലീസും വയനാട് കേണിച്ചിറ പോലീസും പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നു ലഭിച്ച പാസ്‌പോര്‍ട്ടില്‍, സര്‍വീസിലിരിക്കെ ഷൈബിന്റെ കൂടെ അബുദാബിയിലേക്ക് യാത്രചെയ്തതിന്റെ രേഖകള്‍ കിട്ടിയിരുന്നു. ഡയറിയില്‍നിന്ന് മറ്റു നിര്‍ണായക വിവരങ്ങളും കിട്ടി. ഇയാളുടെ ജന്‍മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഷൈബിന്‍ അഷ്‌റഫിന് നിയമസഹായങ്ങള്‍ നല്‍കിയത് സുന്ദരന്‍ സുകുമാരനാണെന്നും ഇരുവരും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ പോലീസ് നോട്ടീസ് അയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇയാള്‍ പിടിയിലായതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നിഗമനം. സര്‍വീസിലുള്ള കാലംമുതല്‍ ഷൈബിനുമായി ബന്ധം നിലമ്പൂര്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്റെ അടുത്തകൂട്ടാളിയും നിയമോപദേശകനുമായ റിട്ട. എസ്.ഐ. സുന്ദരന്‍ മൂന്നു മാസത്തോളം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് ബുധനാഴ്ച ഇടുക്കിയിലെ മുട്ടം കോടതിയില്‍ കീഴടങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ മേയ് ആദ്യം ഷൈബിന്‍ അഷ്‌റഫും സംഘവും അറസ്റ്റിലായതിനു പിന്നാലെ സുന്ദരനും ഒളിവില്‍പ്പോയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വയനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ.യായി ജോലിചെയ്തിരുന്ന സുന്ദരന്‍, സര്‍വീസിലുള്ള കാലംമുതല്‍തന്നെ ഷൈബിന്‍ അഷ്‌റഫുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഷൈബിനെതിരേ മുമ്പുണ്ടായിരുന്ന കേസുകളെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചത് ഈ ഉദ്യോഗസ്ഥനാണെന്ന് ആരോപണമുണ്ടായിരുന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച ദൊട്ടപ്പന്‍കുളത്തെ പുതിയവീട്ടില്‍ ദീപേഷിനെ, മുമ്പ് ഷൈബിനും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി മുന്‍കൈയെടുത്തത് സുന്ദരനാണെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജോലിയില്‍നിന്ന് വിരമിച്ചശേഷമാണ് സുന്ദരന്‍ ഷൈബിന്റെ മുഴുവന്‍സമയ സഹായിയായിമാറിയത്. തനിക്ക് പ്രതിമാസം മൂന്നുലക്ഷം രൂപവരെ ഷൈബിന്‍ ശമ്പളം നല്‍കിയിരുന്നതായി സുന്ദരന്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ് തനിക്ക് നിയമോപദേശം നല്‍കുന്നതെന്ന് ഷൈബിനും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഷൈബിന്‍ അഷ്‌റഫുമായി അടുത്തബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലീസ് ആദ്യഘട്ടത്തില്‍തന്നെ സുന്ദരനെ ചോദ്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മേയ് 14-നാണ് ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിലമ്പൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് അറിയിക്കാന്‍ കേണിച്ചിറ പോലീസ് സുന്ദരന്റെ കോളേരിയിലെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. സുന്ദരന്റെ ഭാര്യ നോട്ടീസ് കൈപ്പറ്റാനും തയ്യാറായിരുന്നില്ല. ഇതിനുശേഷം മേയ് 26-ന് സുന്ദരന്റെ കോളേരിയിലുള്ള വീട്ടില്‍ നിലമ്പൂര്‍ പോലീസ് പരിശോധനനടത്തി. ഇവിടെനിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിരുന്നതായാണ് സൂചന. ഷാബാ ഷരീഫിന്റെ കൊലപാതകക്കേസില്‍ അന്വേഷണസംഘം രണ്ടുദിവസംമുമ്പാണ് നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....