കൊണ്ടോട്ടി: കടത്തുസ്വര്‍ണം യാത്രക്കാരന്റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ അബ്ദുല്‍ റൗഫ് (36), യാത്രക്കാരനായ തിരൂര്‍ കാലാട് കവീട്ടില്‍ മഹേഷ് (42) എന്നിവരെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച് 974 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ മഹേഷ് തന്നെ സംഘത്തെ ഏല്‍പ്പിച്ചിരുന്നു. ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തുന്ന വിവരം പോലീസിനും ലഭിച്ചു. തുടര്‍ന്നാണ് പോലീസ് നാലുപേരെ വിമാനത്താവളപരിസരത്ത് പിടികൂടിയത്. ചോദ്യംചെയ്യലില്‍ യാത്രക്കാരന്‍തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഇവരെ ഏല്‍പ്പിച്ചതെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണമിശ്രിതത്തില്‍നിന്ന് 885 ഗ്രാം സ്വര്‍ണം പോലീസ് കണ്ടെടുത്തു. കരിപ്പൂര്‍ പോലീസ് പിടികൂടുന്ന 50-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. ഇതിനിടെ, മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് കൂടിയായ മൊയ്തീന്‍കോയയും അബ്ദുള്‍ റൗഫും സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....