കൊച്ചി: ''പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല... അതാണ് പ്രശ്‌നം.. ഇവിടെയൊക്കെ നാടനാണ്..'' പ്ലസ്ടു മാത്രം കഴിഞ്ഞ, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കരുതുന്ന തൃശൂര്‍ സ്വദേശിനിയുടേതാണ് പരിഭവം ''ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ'' - കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രമുഖ വ്‌ലോഗര്‍. ചെറിയ കുട്ടികള്‍ പോലും എത്രത്തോളം ലഹരിക്ക് അടിമയാണെന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ''നമ്മള്‍ ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..'' എന്നു പെണ്‍കുട്ടി തന്നെ വിഡിയോയില്‍ പറയുന്നുണ്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. ''തൃശൂരാണ്..'' എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്‍കുട്ടിയോടോ എന്ന് അറിയാതെയാണ് വ്‌ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേര്‍ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോള്‍ അവര്‍ ഗ്രൂപ്പ് ചാറ്റില്‍നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. പെണ്‍കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ വ്‌ലോഗര്‍ക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് ''24X7 പൊകയടി'' എന്നു വ്‌ലോഗര്‍. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ''പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..'' - എന്നു പെണ്‍കുട്ടി. പ്ലസ്ടൂകാരിയുടെ പുകയടി വിശേഷം കേട്ട് ആദ്യം വ്‌ലോഗര്‍ ഞെട്ടുന്നുണ്ടെങ്കിലും ഗോ ഗ്രീന്‍ എന്നു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെന്നും വഴക്കു പറയുമ്പോള്‍ നോ മൈന്‍ഡ്.. എന്നു പെണ്‍കുട്ടി. ''പച്ചക്കറിയാണ്.. ഇത്.. വെജിറ്റബിളാണ്'' എന്നു വ്‌ലോഗറുടെ ന്യായീകരണം. കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശം നല്‍കുന്നുണ്ട്. ''നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..'' എന്നു പെണ്‍കുട്ടി പറയുമ്പോള്‍ ''നാട്ടില്‍ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.'' എന്ന് വ്‌ലോഗര്‍. ''വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വില്‍ക്കാന്‍ പോയപ്പോള്‍ പിടിയിലായി കുറച്ചുകാലം ജയിലില്‍ കിടന്നെന്നും പപ്പ ഇറക്കിയെന്നും പെണ്‍കുട്ടി പറയുന്നു. പപ്പ ആര്‍മിയിലാണ്. ഇപ്പോള്‍ വീട്ടിലാരും തന്നോടു മിണ്ടുന്നില്ലെന്നും അവര്‍ പോയി പണി നോക്കട്ടെയെന്നും പെണ്‍കുട്ടി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....