തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്. അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശം അബിനാസ് പങ്കുവെച്ചു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റ്. ട്രേഡിങ്ങ് ബിസിനസില്‍ അപ്രതീക്ഷിത നഷ്ടം വന്നു. താന്‍ മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും ശബ്ദ സദ്ദേശത്തില്‍ അബിനാസ് പറയുന്നു. കോടികള്‍ സമാഹരിച്ചുവെന്ന് അബിനാസ് ശബ്ദ സന്ദേശത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ തളിപ്പറമ്പ് പോലീസിന് ഇതുവരെ ലഭിച്ചത് ഒരു പരാതി മാത്രം. കേസുമായി പോയാല്‍ പണം ലഭിക്കില്ലെന്ന അബിനാസിന്റെ ഭീഷണി. പണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്താനാകാത്ത നിക്ഷേപകര്‍. ഇതെല്ലാമാണ് കൂടുതല്‍ പരാതികള്‍ ലഭിക്കാത്തതിന് പിന്നിലെന്നാണ് നിഗമനം. തളിപ്പറമ്പില്‍ ലോത്ത് ബ്രോക്ക് എന്ന പേരില്‍ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ പണ സമാഹരണം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നല്‍കുമെന്ന് വാഗ്ദാനം. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ നിക്ഷേപിച്ചവര്‍ ഉണ്ടെന്നാണ് വിവരം. വന്‍തുക നേടിയെടുത്തതിന് പിന്നാലെ അബിനാസിനെ കാണാതായി. നിക്ഷേപകര്‍ അബിനാസിനെ തേടിച്ചെല്ലാത്ത സ്ഥലങ്ങളില്ല . പക്ഷേ ഫലമുണ്ടായില്ല. സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായി കെ പി സുഹൈറിനെ ഒരു വിഭാഗം നിക്ഷേപകരുടെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഒളിവിലിരുന്ന് അവകാശവാദങ്ങള്‍ തുടരുകയാണ് അബിനാസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....