ഒട്ടാവ: വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു ശുഭവാര്‍ത്തയുമായി കാനഡ. നിലവില്‍ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളത്. 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണു വന്‍ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. തൊഴിലാളികളുടെ കുറവ് രാജ്യത്തു വര്‍ധിക്കുകയാണെന്നു സര്‍വേയില്‍ പറയുന്നു. രാജ്യത്തു തൊഴില്‍ ചെയ്യുന്ന പൗരന്മാര്‍ക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ് ഒഴിവുകള്‍ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും. ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024ല്‍ 4.5 ലക്ഷം പേര്‍ക്കു പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാര്‍ക്കു നല്ലതാണെന്നുമാണു വിലയിരുത്തല്‍. സയന്‍സ്, പ്രഫഷണല്‍, സാങ്കേതികത, ഗതാഗതം, വെയര്‍ഹൗസിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുകള്‍ വര്‍ധിക്കും. നിര്‍മാണ മേഖലയില്‍ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. താമസ സൗകര്യം, ഭക്ഷ്യ മേഖലയിലും തുടര്‍ച്ചയായ 13-ാം മാസത്തിലും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....