News Beyond Headlines

28 Thursday
November

ജോലി കിട്ടി നാലാംദിവസത്തെ ദേവീകൃഷ്ണയുടെ യാത്ര മരണത്തിലേക്ക്; ലാലിക്ക് ജീവന്‍ തിരിച്ചുകിട്ടിത് ആ ഫോണ്‍കോള്‍

ചാലക്കുടി: സ്ഥിരമായി പോകാറുള്ള റോഡില്‍ വെള്ളം കയറിയപ്പോള്‍ യാത്ര റെയില്‍പ്പാലത്തിലൂടെയാക്കിയ സ്ത്രീ തീവണ്ടി വന്നപ്പോള്‍ വെള്ളത്തില്‍ വീണു മരിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയും ഒപ്പം വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റൊരു സ്ത്രീ പാലത്തില്‍ കയറാതെ മാറി നിന്നതിനാല്‍ ദുരന്തത്തിന് സാക്ഷിയായി. വി.ആര്‍. പുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28)യാണ് മരിച്ചത്. ചെമ്പോത്തുമ്പാറ മുജീബിന്റെ ഭാര്യ പൗഷ(40)യ്ക്കാണ് പരിക്കേറ്റത്. ഇരുവരും അയല്‍വാസികളാണ്. ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയില്‍വേ സ്റ്റേഷന് 300 മീറ്റര്‍ വടക്ക് പറയന്‍തോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ചാലക്കുടി ടൗണില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കാരായ ദേവീകൃഷ്ണയും പൗഷയും കണ്ണമ്പുഴ വീട്ടില്‍ ലാലി ജോണ്‍സണും ദിവസവും പോകുന്ന റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കുകയായിരുന്നു. പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് അവര്‍ വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാല്‍ കുട അല്പം മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നതായി പറയുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ഇവര്‍ക്ക് ശ്രദ്ധിക്കാനായില്ല. ചാലക്കുടിയില്‍ സ്റ്റോപ്പില്ലാത്ത തീവണ്ടി വേഗത്തിലുമായിരുന്നു. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോള്‍ പാലത്തില്‍ കയറി നില്‍ക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവര്‍ക്ക് കിട്ടിയില്ല. തീവണ്ടിയും ഇവരും തമ്മില്‍ കഷ്ടിച്ച് അരമീറ്റര്‍ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാന്‍ പരമാവധി അകലത്തേക്ക് നില്‍ക്കാനുള്ള ശ്രമത്തിനിടെ ഇരുവരും വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാല്‍ റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു. പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. കണ്ടുനിന്ന ലാലി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയും ഉണ്ടെന്ന വിവരം അറിഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു. ഇരവിമംഗലം പുഴമ്പള്ളത്ത് ഉണ്ണികൃഷ്ണന്റെ മകളാണ് ദേവീകൃഷ്ണ. മകള്‍: ധ്രുവനന്ദ (ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി, ചാലക്കുടി എസ്.എച്ച്. സ്‌കൂള്‍). സംസ്‌കാരം ഞായറാഴ്ച 10-ന് നഗരസഭാ ശ്മശാനത്തില്‍. ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്നുദിവസം ചാലക്കുടി: അപകടത്തില്‍ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളൂ. നാലാംദിവസത്തെ യാത്രയാണ് മടക്കമില്ലാത്ത യാത്രയായത്. വെള്ളപ്പൊക്കസമയത്ത് വി.ആര്‍. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുന്നത് റെയില്‍വെ ട്രാക്ക് വഴിയാണ്. അപകടത്തില്‍പ്പെട്ടവരും ആ പാത പിന്തുടര്‍ന്നുവെന്നുമാത്രം. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴില്‍ശാലകളിലേക്ക് മുടങ്ങാതെ പോകാന്‍ പ്രേരിപ്പിക്കുന്നത്. ബിരുദധാരിയായ ദേവീകൃഷ്ണ റെയില്‍വെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടര്‍സ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ ഭര്‍ത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്. ഫോണ്‍ വന്നപ്പോള്‍ നിന്നു; ലാലിക്ക് ജീവന്‍ തിരിച്ചുകിട്ടി ചാലക്കുടി: ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ജോലിക്കു പോകുകയായിരുന്നു. സാധാരണ പോകാറുള്ള റോഡില്‍ വെള്ളം കണ്ടപ്പോള്‍ തീവണ്ടിപ്പാതയിലൂടെ നടന്നു. ദേവീകൃഷ്ണയും പൗഷയും മുന്നിലും ഞാന്‍ പിന്നിലുമായിരുന്നു. എനിക്ക് ഈ സമയം ഫോണ്‍ വന്നപ്പോള്‍ നോക്കാന്‍ നിന്നു. അതിനിടയില്‍ അവര്‍ രണ്ടുപേരും റെയില്‍പാലത്തില്‍ കയറിയിരുന്നു. തീവണ്ടിയുടെ സൈറണ്‍ കേട്ട് നോക്കുമ്പോഴേക്കും അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവര്‍ പെട്ടെന്ന് വശത്തേക്ക് മാറുന്നതു കണ്ടു. ഞാനും മാറി. പെട്ടെന്ന് അവിടെ നടക്കുന്നത് കണ്ട് ഞാന്‍ കണ്ണടച്ചു. തീവണ്ടി പോയിക്കഴിഞ്ഞപ്പോള്‍ പാലത്തിലെത്തി താഴേക്ക് നോക്കിയപ്പോള്‍ ഒരാളുടെ കൈ പൊന്തിക്കിടക്കുന്നതു കണ്ടു. താഴെ വന്നപ്പോള്‍ ചിലര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവരോടാണ് വിവരം പറഞ്ഞത്. റെയില്‍പ്പാലത്തില്‍ കയറല്ലേ, അത് കയറിനില്‍ക്കാനുള്ളതല്ല തൃശ്ശൂര്‍: റെയില്‍പ്പാലവും പാളവും കാല്‍നടയ്ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് റെയില്‍വേ നിരന്തരം ഓര്‍മിപ്പിക്കുന്നതാണ്. പാലത്തില്‍ നിശ്ചിതദൂരത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ പണിതിരിക്കുന്നത് കാല്‍നടക്കാര്‍ക്ക് കയറിനില്‍ക്കാനാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, അത്തരം പ്ലാറ്റ്‌ഫോമുകള്‍ ട്രാക്ക്മാന്‍മാര്‍ക്ക് തീവണ്ടി പോകുമ്പോള്‍ കയറിനിന്ന് പരിശോധിക്കാനുള്ളതാണ്. റെയില്‍പ്പാലത്തിന് സമാന്തരമായി കേരളത്തില്‍ അപൂര്‍വം ചിലയിടങ്ങളില്‍ റെയില്‍വേതന്നെ നടപ്പാലം നിര്‍മിച്ചിട്ടുണ്ട്. അതല്ലാതെ ഒരിടത്തും പാലത്തിലോ പാളത്തിലോ കയറാന്‍ പാടില്ല. പാളത്തില്‍ കയറുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....