എലത്തൂര്‍: രണ്ടാഴ്ചമുമ്പ് പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം. പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് ആണ് പുഴയില്‍ വീണതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം പ്രദേശത്ത് തെളിവെടുത്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ കണ്ണൂര്‍ പിണറായി മര്‍ഹബ വീട്ടില്‍ മര്‍സീദി(32)ല്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തെളിവെടുപ്പെന്നാണ് കരുതുന്നത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിന്റെ കൂട്ടാളിയാണ് മര്‍സീദ്. ജൂലായ് 15-ന് വൈകുന്നേരം കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ട് യുവാക്കള്‍ പുറക്കാട്ടിരി പഴയപാലത്തിന് താഴെ എത്തിയിരുന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. ഒരാള്‍ പുഴയിലേക്ക് വീണതോടെ മറ്റുള്ളവര്‍ കാറില്‍ രക്ഷപ്പെടുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കൊയിലാണ്ടി കടലോരത്തുനിന്ന് ലഭിച്ച അജ്ഞാതമൃതദേഹത്തിന് ഇര്‍ഷാദുമായി സാമ്യമുണ്ടെന്നുള്ള വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ചുവപ്പും കറുപ്പും കലര്‍ന്ന കാര്‍ റോഡിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്.മേയ് 13-ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദ് 23-ന് വീട്ടില്‍നിന്നും ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോയതിനുശേഷം തിരിച്ചുവന്നിരുന്നില്ല. മകനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിച്ചതോടെയാണ് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് വ്യക്തമായത്. പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സി.ഐ. സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പുറക്കാട്ടിരിയില്‍ പരിശോധനനടത്തി തെളിവു ശേഖരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....