കൊളംബോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ ടെക്‌സ്‌റ്റൈല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴില്‍ തിരഞ്ഞെടുത്തതായി ശ്രീലങ്കന്‍ മാധ്യമം 'ദ് മോണിങ്' റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴില്‍. സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയില്‍ കൂടുതലായും ലൈംഗികത്തൊഴില്‍ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാര്‍ഥ പേരല്ല) പറയുന്നു. ''കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു''- വാര്‍ത്താ എജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെഹാന പറയുന്നു. ''കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്പാ ഉടമ എന്നെ സമീപിച്ചു. അയാള്‍ക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു 'നോ' പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയില്‍ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ പണം വേണം. അതിനായി ശരീരം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.'' -റെഹാന പറയുന്നു. ''വിവാഹമോചിതയാണ് ഞാന്‍. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നല്‍കണം. മകള്‍ക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കില്‍ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല''- നാല്‍പത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്കയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായതായി ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് അപ് മൂവ്‌മെന്റ് ലങ്ക (എസ്യുഎംഎല്‍) എന്ന സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതോടെ അവരുടെ ജീവിതം ദുരിതപൂര്‍ണമായി. ടെക്‌സ്‌റ്റൈല്‍ രംഗത്തുണ്ടായിരുന്ന തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്യുഎംഎല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഷില ദണ്ഡേനിയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ''ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല'' - അഷില പറഞ്ഞു. ''തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കന്‍ രൂപയായിരുന്നു. ഓവര്‍ടൈം ചെയ്താല്‍ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാന്‍ കഴിയുക. എന്നാല്‍ ഇന്ന് ലൈംഗികത്തൊഴില്‍ വഴി ദിവസവും 15,000 രൂപയോളം ഞാന്‍ സമ്പാദിക്കുന്നു''- അടുത്തിടെ ലൈംഗികത്തൊഴില്‍ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊളംബോയിലെ സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവില്‍ ലൈംഗികത്തൊഴില്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ഇടപാടുകാരില്‍ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാന്‍ കഴിയുന്നതിനാലും മറ്റു വഴികള്‍ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികളാണ് ഇത്തരം തൊഴിലില്‍ കൂടുതല്‍ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴില്‍ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....