നോര്‍ത്ത് കരോലിനയില്‍ തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി. 49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയില്‍ വീടിന് തീവയ്ക്കാന്‍ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിനായിരുന്നു. വീട് മാറി പോയി! കാമുകനെ കരയിപ്പിക്കാന്‍ ആഗ്രഹിച്ച ക്രിസ്റ്റി ഇപ്പോള്‍ ജയിലിനകത്താണ്. അഡ്രസ് മാറി മറ്റൊരു വീടിന് തീയിട്ട അവളെ തീയിടല്‍, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇപ്പോള്‍ അകത്തിട്ടിരിക്കയാണ്. വീടിന് ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. നോര്‍ത്ത് കരോലിനയിലെ ഗോള്‍ഡ് ഹില്ലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകള്‍ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി. വീടിന്റെ മുന്‍വശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാന്‍ അയാള്‍ ശ്രമിച്ചു. അപ്പോഴാണ് ഹോസ് തുറക്കാതിരിക്കാന്‍ അതും അവള്‍ സീല്‍ ചെയ്ത് അടച്ചു വച്ചിരുന്നു. കൂടാതെ, വീട്ടുവളപ്പിലുള്ള ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങള്‍ ഉപയോഗിച്ച് തീ കത്തിക്കാന്‍ അവള്‍ ശ്രമിച്ചതായും വീട്ടുടമ കണ്ടെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....