News Beyond Headlines

27 Wednesday
November

നൂറിലേറെ പേര്‍ക്ക് സ്വന്തം നഗ്‌നചിത്രങ്ങള്‍: ‘വേട്ടമൃഗത്തെ’ വേട്ടയാടിപ്പിടിച്ച് നതാലി

ന്യൂയോര്‍ക്ക് 2019 ഡിസംബറില്‍ നതാലി ക്ലോസ് എന്ന കോളജ് വിദ്യാര്‍ഥിനിയുടെ അവധിയാഘോഷത്തിന്റെ ആലസ്യത്തിനിടയിലാണ് സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍നിന്നും അവളെ അറിയാവുന്ന നൂറിലധികം പേര്‍ക്ക് അസാധാരണ സന്ദേശം പോയത്. നതാലിയുടെ നഗ്‌നചിത്രമടങ്ങിയ സന്ദേശമാണ് അവളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്‍ കാമുകനും ഉള്‍പ്പെടെയുള്ളവര്‍ക്കു ലഭിച്ചത്. ചിത്രം ലഭിച്ച ചിലര്‍ ആവേശത്തോടെയും മറ്റുചിലര്‍ ആശയക്കുഴപ്പത്തോടെയും പ്രതികരിച്ചു. നതാലിയുടേത് അതിരുകടന്ന തമാശയാണെന്നു പലരും വിചാരിച്ചു. എന്നാല്‍ അവളുടെ സുഹൃത്തുക്കളിലൊരാളായ കാറ്റി യേറ്റ്‌സ് മാത്രം അതു തമാശയോ അബദ്ധമായോ കണ്ടില്ല. നതാലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നടന്നത് സൈബര്‍ ആക്രമണമാണെന്നും കാറ്റി തിരിച്ചറിഞ്ഞു. അതിന് അവള്‍ക്ക് ഒരു കാരണമുണ്ടായിരുന്നു. നതാലി പഠിക്കുന്ന ജെനീസിയോയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് കോളജിലെ സഹപാഠിയായിരുന്നു കാറ്റി യേറ്റ്‌സ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, കാറ്റി ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നശേഷം, സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ അവളെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയിരുന്നു. ക്യാംപസില്‍ തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് തോന്നിയ കാറ്റി, തന്നെ ഉപദ്രവിക്കുന്നയാളെ തിരിച്ചറിയാനുള്ള വഴികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ആ മുന്‍ പരിചയമാണ് തന്റെ പ്രിയസുഹൃത്തിന് സംഭവിച്ചത് ഓണ്‍ലൈന്‍ ആക്രമണമാണെന്ന് തിരിച്ചറിയാന്‍ കാറ്റിയെ സഹായിച്ചത്. സഹായം അഭ്യര്‍ഥിച്ച് നതാലി എത്തിയപ്പോള്‍, ആ രണ്ടു സുഹൃത്തുക്കളും ഒന്നിച്ചു. സിനിമയിലെ രംഗം പോലെയായിരുന്നു അതെന്ന് നതാലി ഓര്‍മിക്കുന്നു. സംഭവത്തെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു നതാലി ക്ലോസ്. നഗ്‌നചിത്രങ്ങള്‍ അയച്ചയാളെ തേടിയുള്ള അന്വേഷണത്തിനു മുന്‍പ് കാറ്റി ആദ്യം ചെയ്തത് നതാലിയുടെ മുറിയില്‍നിന്നു കത്രികയും ബ്ലേഡുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യുകയാണ്. നതാലിയുടെ പക്കല്‍നിന്ന് കയ്യബദ്ധം ഉണ്ടാകരുതെന്നു കാറ്റിക്കു നിര്‍ബന്ധമായിരുന്നു. 'സെക്സ്റ്റോര്‍ഷന്‍' (Sextortion) എന്നാണ് ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. ഇരയുടെ സ്വകാര്യചിത്രങ്ങളോ സന്ദേശങ്ങളോ ആയിരിക്കും ബ്ലാക്‌മെയിലിന് ഉപയോഗിക്കുക. പല സെക്സ്റ്റോര്‍ഷന്‍ കേസുകളും ആരംഭിക്കുന്നത് ഡേറ്റിങ് ആപ്പുകളില്‍ നിന്നാണ്. എന്നാല്‍ നതാലിയുടെ കാര്യത്തില്‍ സ്‌നാപ്ചാറ്റ് ആയിരുന്നു വില്ലന്‍. സ്‌നാപ്ചാറ്റിന്റെ ജീവനക്കാരനായി ചമഞ്ഞാണ് ഹാക്കര്‍ നതാലിയുടെ അക്കൗണ്ടില്‍ കയറിപ്പറ്റിയത്. നതാലിയുടെ അക്കൗണ്ടില്‍ ലംഘനം നടന്നെന്നു പറഞ്ഞ് ബന്ധപ്പെട്ട ഇയാള്‍, അക്കൗണ്ടില്‍ കയറാന്‍ അനുവദിക്കുന്ന കോഡ് നതാലിയില്‍നിന്നു സംഘടിപ്പിച്ചു. ഇതിനുശേഷം നതാലിക്ക് തന്റെ അക്കൗണ്ടില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയായി. 'മൈ ഐസ് ഒണ്‍ലി' എന്ന ഫോള്‍ഡറില്‍ നതാലി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഹാക്കര്‍ പ്രചരിപ്പിച്ചത്. സംഭവം ആദ്യം ക്യാംപസ് പൊലീസിനെയാണ് നതാലി അറിയിച്ചത്. എന്നാല്‍ താന്‍ എന്തോ തെറ്റ് ചെയ്തതു പോലെയായിരുന്നു അവരുടെ സംസാരമെന്ന് നതാലി പറയുന്നു. പിന്നീട് ജെനെസിയോ ടൗണ്‍ പൊലീസിനെ അറിയിച്ചെങ്കിലും യൂണിവേഴ്സിറ്റി പൊലീസിനെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ കാറ്റിയുടെ സഹായത്തോടെ നതാലി ഒരു പദ്ധതി ആവിഷ്‌കരിച്ചു. നഗ്‌നചിത്രങ്ങള്‍ പങ്കിടാന്‍ ഉണ്ടെന്നും ലിങ്ക് ഒപ്പം അയയ്ക്കുന്നതായും സൂചിപ്പിച്ച് ഒരു യുആര്‍എല്‍ നതാലിക്ക് കാറ്റി അയച്ചു കൊടുത്തു. അശ്ലീലസൈറ്റ് പോലെ തോന്നിക്കുന്ന ആ യുആര്‍എല്‍, യഥാര്‍ഥത്തില്‍ ഗ്രാബിഫൈ ഐപി ലോഗര്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് അതില്‍ ക്ലിക്ക് ചെയ്യുന്ന എല്ലാവരുടെയും ഐപി വിലാസം ശേഖരിക്കുന്നതായിരുന്നു. ബുദ്ധിമാനായ ഹാക്കര്‍ക്ക് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ഈ പദ്ധതി പൊളിക്കാം. എന്നാല്‍ ഈ കുടുക്കില്‍നിന്നു രക്ഷപ്പെടാന്‍ നതാലിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കര്‍ക്കു സാധിച്ചില്ല. ഐപി വിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ, ലിങ്കില്‍ ക്ലിക്ക്‌ െചയ്യുന്നവരെ ഒരു വിക്കിപീഡിയ പേജിലേക്കാണ് ഇരുവരും എത്തിച്ചിരുന്നത്. ഒരു ദിവസം സംശയാസ്പദമായ അക്കൗണ്ടില്‍നിന്നു ഒരു മെസേജ് ഇരുവര്‍ക്കും ലഭിച്ചു. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അന്വേഷിക്കുന്നയാള്‍ മാന്‍ഹട്ടനിലാണെന്നും വിപിഎന്‍ ഇല്ലാതെ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം, നതാലി ക്യാംപസ് പൊലീസിനെ വിവരം അറിയിക്കുകയും വിശദാംശങ്ങള്‍ കൈമാറുകയും ചെയ്തു. ഇവര്‍ ഇതു പിന്നീട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോ എന്‍ഫോഴ്സ്മെന്റിനും അവിടെനിന്ന് എഫ്ബിഐക്കും കൈമാറി. ഇതാണ് കുറ്റവാളിയുടെ അറസ്റ്റിലേക്കു നയിച്ചത്. ഹാര്‍ലെമില്‍ താമസിക്കുന്ന ഷെഫായ ഡേവിഡ് മൊണ്ടോര്‍ (29) ആണ് അറസ്റ്റിലായത്. കുറഞ്ഞത് 300 സ്നാപ്ചാറ്റ് അക്കൗണ്ടുകളിലേക്കെങ്കിലും അനധികൃത ആക്സസ് ലഭിച്ചതായി ഡേവിഡ് സമ്മതിച്ചു. ഒടുവില്‍ നതാലിയുടെ നഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചതും സമ്മതിച്ച അയാള്‍ക്ക്, ആറു മാസം തടവു ശിക്ഷയും ലഭിച്ചു. തന്റെ ജീവിതം തകര്‍ത്തയാള്‍ക്കു ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് നതാലി കരുതുന്നു. എങ്കിലും തന്നെ വേട്ടയാടിയ ആളെ സ്വയം തേടിപ്പിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് നതാലി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....