News Beyond Headlines

29 Friday
November

ഓരോ കാലത്തും നടക്കേണ്ട പദ്ധതികള്‍ അതത് കാലത്ത് നടക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: വിവിധ പദ്ധതികള്‍ കേരളത്തില്‍ വരുമ്പോള്‍ ഇപ്പോള്‍ വരേണ്ടെന്ന നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ കാലത്തും നടക്കേണ്ട കാര്യങ്ങള്‍ അതത് കാലത്ത് തന്നെ നടക്കണം. അങ്ങിനെ മാത്രമേ നാടിന് ഭാവിയില്‍ കൂടുതല്‍ വികസനം ഉണ്ടാക്കാനാവൂ. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതാണ്. ചില പദ്ധതികള്‍ എടുത്താല്‍ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത നാടായി മാറാന്‍ ഇതില്ലാതെ പറ്റില്ലെന്നും പറയും. എന്നാല്‍ ചിലര്‍ ഇപ്പോള്‍ വേണ്ടെന്ന് പറയും. ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ്? അത് വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്.' 'നാം സ്വപ്നങ്ങള്‍ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കല്‍പ്പമുണ്ടെങ്കിലല്ലേ നാടിന് വളരാന്‍ കഴിയൂ. 2016-21 കാലത്ത് സംസ്ഥാനത്തിന് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പശ്ചാത്തല സൗകര്യ വികസനം നടത്തണം. അതിന് പുതിയ സാമ്പത്തിക സ്രോതസെന്ന നിലയില്‍ കിഫ്ബി ശക്തിപ്പെടുത്തി. അന്നതിനെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് വിമര്‍ശിച്ചു. എന്നാല്‍ ഇന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ല. 2016 -21 സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും 62000 കോടി രൂപയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കി. ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ നേരിടാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടി വരും.' ദേശീയപാതാ വികസനത്തെ കുറിച്ച് 'ദേശീയപാതയുടെ ഉദാഹരണം മാത്രമെടുക്കാം. ദേശീയപാത കേരളത്തിലൊഴികെ മറ്റെല്ലായിടത്തും നല്ല രീതിയില്‍ വികസിച്ചു. കേരളത്തിലെ റോഡിനെ കുറിച്ച് എല്ലാവര്‍ക്കും പരാതി ഉണ്ടായിരുന്നു. ആര്‍ക്കാണ് അതില്‍ ഇടപെടാനും നാടിന്റെ ആവശ്യം നിറവേറ്റാനും മുന്‍കൈ എടുക്കാന്‍ കഴിയുക? അതെപ്പോഴും സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. നാടിന്റെ വികസനം ഇന്ന് ജീവിച്ചിരിക്കുന്നവരെ കണ്ടുകൊണ്ട് മാത്രമല്ല, നാളത്തെ പൗരന്മാരെയും ഇന്നത്തെ കുഞ്ഞുങ്ങളെയും കണ്ടുള്ളതാണ്.' 'കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് പ്രയാസങ്ങളുണ്ട്. ഈ നാട്ടില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ട ശേഷമാണ് നാടിന്റെ ആവശ്യമാണ് ഇതെന്നും നാളേക്ക് വേണ്ടതാണെന്നും കണ്ട് 2016 ല്‍ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇടപെട്ടത്. അന്നും എതിര്‍പ്പുകളുണ്ടായി. നമ്മുടെ സംസ്ഥാനത്തിന് പുറത്ത് എല്ലായിടത്തും ഭൂമി ഏറ്റെടുക്കാനടക്കം കേന്ദ്രം പണം കൊടുത്തു. എന്നാല്‍ 2016 ആയപ്പോഴേക്കും കേന്ദ്രം നിലപാട് മാറ്റി. ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പറഞ്ഞു.' നിതിന്‍ ഗഡ്കരിക്ക് പ്രശംസ 'തര്‍ക്കിക്കാന്‍ ധാരാളം അവസരം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പിന്മാറിയില്ല. നിതിന്‍ ഗഡ്കരി മഹാമനസ്‌കനായിരുന്നു. അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം നല്‍കാമെന്ന് ധാരണയായി. യഥാര്‍ത്ഥത്തില്‍ അത് നമുക്കുണ്ടായ പിഴയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തത് കൊണ്ട് വന്ന പിഴയാണ്. ഗെയ്ല്‍ പൈപ്പ് ലൈന്‍ നടപ്പാക്കാനാവാതെ ഗ്യാസ് അതോറ്റിയും, പവര്‍ഗ്രിഡ് കോര്‍പറേഷനും ഇടമണ്‍ കൊച്ചി പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് കണ്ട് സംസ്ഥാനം വിട്ടു. എന്നാല്‍ 2016-21 സര്‍ക്കാരിന്റെ കാലത്ത് ആ പദ്ധതികള്‍ക്കെല്ലാം ജീവന്‍ വെച്ചു. ഓരോ പദ്ധതിക്കും എതിരെ എതിര്‍പ്പുകളുണ്ടാവും. അവരെയൊന്നും ഭയങ്കര ശത്രുക്കളായി കാണേണ്ടതില്ല. അവരോട് വസ്തുതകള്‍ പറയുകയാണ് വേണ്ടത്' മാധ്യമങ്ങള്‍ക്കെതിരെ 'മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്. ഒരു പദ്ധതിയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ അതിനെ വിമര്‍ശിച്ച് പ്രവര്‍ത്തി കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് ശ്രമിക്കേണ്ടത്. അതല്ല നാട്ടില്‍ നടക്കുന്നത്. ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഇത് പറയുന്നത്. നാടിന് ആവശ്യമായ പദ്ധതിയെ തകര്‍ക്കാന്‍ ആവശ്യമായ വളം വെച്ച് കൊടുക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും. എതിര്‍ക്കുന്നവര്‍ക്ക് അടക്കം വേണ്ട കാര്യമാണ് ഇവിടെ നടക്കുന്നത്. നാടിന്റെ വികസനം നടക്കുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കുമാണ്. അതിവിടെ വേണ്ടെന്ന് നിലപാടെടുക്കുന്നത് അപകടമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....