ഭോപാല്‍ അശ്ലീല, അസഭ്യ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ റാഗിങ് നടത്തിയ സംഭവത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളജ് ആയ എംജിഎം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഇത്തരം പെരുമാറ്റത്തില്‍ ഞെട്ടിയ ജൂനിയര്‍ വിദ്യാര്‍ഥികള്‍ യുജിസിയിലും ആന്റി റാഗിങ് ഹെല്‍പ്ലൈനില്‍ വിളിച്ച് ഭീതികരമായ ഈ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുതിര്‍ന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്‌ലാറ്റുകളില്‍ വച്ച് തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജൂനിയര്‍ വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞു. യുജിസി കോളജ് അധികൃതരുമായി ബന്ധപ്പെട്ടതിനുപിന്നാലെ പരാതി നല്‍കാന്‍ കോളജിലെ ആന്റി റാഗിങ് വിഭാഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, കേസെടുത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാ ജൂനിയര്‍ വിദ്യാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ഇന്‍ഡോര്‍ പൊലീസ് പറഞ്ഞു. സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ പേരു തിരഞ്ഞെടുക്കാന്‍ പറഞ്ഞശേഷം അവരെക്കുറിച്ച് അശ്ലീലവും അസഭ്യവുമായ പരാമര്‍ശങ്ങള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ചില പ്രഫസര്‍മാര്‍ റാഗിങ്ങിനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ലെന്നും പിന്തുണച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 'ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കും, നിര്‍ബന്ധിച്ച് സിറ്റ്അപ്പുകള്‍ ചെയ്യിക്കും, പരസ്പരം അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അടിക്കുന്നതിന്റെ 'ശബ്ദം നല്ല ഉച്ചത്തില്‍ വ്യക്തതയോടെ കേള്‍ക്കണമെന്നതായിരുന്നു' മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ആവശ്യം.' - പരാതിയില്‍ പറയുന്നു. യുജിസിക്കു ലഭിച്ച പരാതിയില്‍ ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ്ങുകളും വാട്‌സാപ് ചാറ്റുകളും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....