ഷില്ലോങ് റിസോര്‍ട്ടിന്റെ മറവില്‍ നടത്തിവന്ന അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതിനു പിന്നാലെ ഒളിവില്‍പ്പോയ ബിജെപി നേതാവ് അറസ്റ്റില്‍. മേഘാലയ ബിജെപി ഉപാധ്യക്ഷനായ െബര്‍ണാഡ് എന്‍.മാരകാണ് അറസ്റ്റിലായത്. അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതു മുതല്‍ ഒളിവിലായിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മേഘാലയ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം നേതാവ് അറസ്റ്റിലായി. നേരത്തെ, വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ ബെര്‍ണാഡിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവിടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടില്‍ വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 73 പേരെ അറസ്റ്റു ചെയ്തു. 47 പുരുഷന്‍മാരെയും 26 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. റെയ്ഡിനായി എത്തുമ്പോള്‍ ഇവരില്‍ പലരും മദ്യപിച്ച് നഗ്‌നരായ നിലയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയില്‍ വലിയ അളവില്‍ മദ്യവും 500ല്‍ അധികം ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ ഫോണുകളും വിവിധ രേഖകളും പിടിച്ചെടുത്തു. ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാഡ്. പോക്‌സോ കേസിലടക്കം പ്രതിയായ ബെര്‍ണാഡ് ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലൈന്‍സുമായി നിരന്തരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....