ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിനിന്റെ ഭാര്യ നിക്കോളെ ഷാനഹനുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ട് ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് മറുപടിയായി ഇതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ''ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു,'' എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ താന്‍ രണ്ട് തവണയാണ് സെര്‍ജിയുടെ ഭാര്യയെ കണ്ടിട്ടുള്ളതെന്നും ആ സമയം നിരവധി പേര്‍ ചുറ്റുമുണ്ടായിരുന്നുവെന്നും എലോണ്‍ മസ്‌ക് വ്യക്തമാക്കി. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പ്രസിദ്ധീകരണം മുമ്പും പല പ്രമുഖരെയും വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. ആ വാര്‍ത്തകളുമായി ബന്ധപ്പെട്ട് അവരുടെയൊന്നും വിശദീകരണം പ്രസിദ്ധീകരണം നല്‍കിയിട്ടുമില്ലെന്ന് എലോണ്‍ മസ്‌ക് ആരോപിച്ചു. 2021 സെപ്റ്റംബറിലാണ് എലോണ്‍ മസ്‌ക് പങ്കാളിയും ഗായികയുമായ ഗ്രിംസുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഈ വേര്‍പിരിയലിന് ശേഷമാണ് ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിനിന്റെ ഭാര്യ നിക്കോളെ ഷാനഹനുമായി എലോണ്‍ മസ്‌ക് ബന്ധം പുലര്‍ത്തിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞ എലോണ്‍ മസ്‌ക് താന്‍ ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട് ഏറെ നാളായെന്നും പറഞ്ഞു. അടുത്തിടെ എടുത്തതാണെന്ന് അവകാശപ്പെട്ട് സെര്‍ജി ബ്രിനിനൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. എലോണ്‍ മസ്‌കിന്റെ കമ്പനിയായ ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസുമായി അദ്ദേഹത്തിന് രഹസ്യ ബന്ധമുണ്ടെന്ന് പറയുന്ന പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. 2021 നവംബറില്‍ എലോണ്‍ മസ്‌കിന്റെ ഇരട്ടക്കുട്ടികള്‍ക്ക് ഷിവോണ്‍ സിലി ജന്മം നല്‍കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....