News Beyond Headlines

28 Thursday
November

ബി.ജെ.പി. സഖ്യം ഉപേക്ഷിക്കാന്‍ എ.ഐ.എ.ഡി.എം.കെ. നീക്കം

ചെന്നൈ: എടപ്പാടി പളനിസ്വാമിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായ എ.ഐ.എ.ഡി.എം.കെ. ബി.ജെ.പി. സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു. അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം ഉപേക്ഷിച്ച് മതനിരപേക്ഷ മുന്നണിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചന തുടങ്ങിയതായാണ് വിവരം. പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും ഇരട്ട നേതൃത്വത്തിന്‍കീഴിലായിരുന്നപ്പോള്‍ സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് എ.ഐ.എ.ഡി.എം.കെ.യില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. പളനിസ്വാമിപക്ഷം ബി.ജെ.പി ഇടപെടലില്‍ അസ്വസ്ഥരായിരുന്നു. ഈ അസ്വസ്ഥത ഇടയ്‌ക്കൊക്കെ പ്രസ്താവനകളിലൂടെ പുറത്തുവന്നിരുന്നു. പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ അപ്രസക്തരായതോടെ ബി.ജെ.പി. ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടിനും മേല്‍ക്കൈ കിട്ടി. തീവ്രഹിന്ദുത്വ നിലപാടിലേക്കുനീങ്ങുന്ന ബി.ജെ.പി.ക്കൊപ്പംനിന്ന് തമിഴ്നാട് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് എ.ഐ.എ.ഡി.എം.കെ. നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ന്യൂനപക്ഷവോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. പാര്‍ട്ടിനേതൃത്വം പിടിച്ചെടുത്തതിനുപിന്നാലെ മുന്‍നിരനേതാക്കളുടെ അനൗപചാരികയോഗംവിളിച്ച് പളനിസ്വാമി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം കിട്ടിയതെന്നാണറിയുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് യാത്രയയപ്പ് നല്‍കാനുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കുപോയ പളനിസ്വാമി നാലുദിവസം അവിടെ തങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കയാണ്. ബി.ജെ.പി.യുമായുള്ള ബന്ധം മോശമാകുന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുന്നണിമാറ്റത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വവുമായി എ.ഐ.എ.ഡി.എം. നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സഖ്യകക്ഷിയായ ഡി.എം.കെ.യുടെ വല്യേട്ടന്‍ മനോഭാവത്തില്‍ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അസംതൃപ്തിയുണ്ട്. എന്നാല്‍, ഡി.എം.കെ. സഖ്യംവിട്ട് കോണ്‍ഗ്രസ് പുറത്തുവരാനുള്ള സാധ്യത കുറവാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....