News Beyond Headlines

27 Wednesday
November

ശ്രീലങ്കയില്‍ പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം

ശ്രീലങ്കയില്‍ അര്‍ധരാത്രിയിലെ നടപടിയിലൂടെ പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകളില്‍ പലതും പൊലീസും സൈന്യവും തകര്‍ത്തു. അതിനിടെ, പ്രസിഡന്റ് റനില്‍ വിക്രമ സിംഗയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ശ്രീലങ്കയില്‍ ഇന്ന് അധികാരമേല്‍ക്കും. രാജ്യത്ത് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗേ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സമരപ്പന്തലിലേക്ക് പൊലീസും സൈന്യവും അര്‍ധരാത്രിയില്‍ ഇരച്ചെത്തിയത്. പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്ന ഗോള്‍ ഫേസിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് സൈന്യം തിരികെ പിടിച്ചു. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകളില്‍ പലതും പൊലീസും സൈന്യവും പൊളിച്ചു മാറ്റി. എതിര്‍പ്പുമായി എത്തിയ പ്രക്ഷോഭകരില്‍ പലരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സമര കേന്ദ്രത്തിലേക്കുള്ള മുഴുവന്‍ റോഡുകളും പ്രവേശന കവാടങ്ങളും അടച്ച ശേഷമായിരുന്നു നടപടി. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെയും മാധ്യമ പ്രവര്‍ത്തകരെയും പോലീസ് മര്‍ദിക്കുന്ന സാഹചര്യവും ഉണ്ടായി. അതിനിടെ, പ്രസിഡന്റ് റനില്‍ വിക്രമസിംഗയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ശ്രീലങ്കയില്‍ ഇന്ന് അധികാരമേല്‍ക്കും. 20 മുതല്‍ 25 അംഗങ്ങള്‍ വരെയാകും പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് സൂചന. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് റെനിലിന്റെ തീരുമാനം. എം പി ദിനേശ് ഗുണവര്‍ധനയെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....