News Beyond Headlines

29 Friday
November

‘എന്റെ മുന്നില്‍വച്ച് ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെട്ടു; സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു’

കൊച്ചി 'ഞാന്‍ എന്തിനു മരിക്കണം, അയാള്‍ എന്താണ് എനിക്കു നല്ലതു ചെയ്തത്?' ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു ഹോക്കി താരം ശ്യാമിലി (26) എഴുതിയ ഡയറിയിലെ വരികള്‍. ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി മരിക്കുന്നത്. ആഴ്ചകള്‍ക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. 'എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.' - ഇംഗ്ലിഷും മലയാളവും കലര്‍ത്തി സ്വന്തം കൈപ്പടയില്‍ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നുമുണ്ടായ പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്. തന്റെ പേരില്‍ ഫെയ്‌സ്ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു. മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നിരിക്കെ പാസ്‌പോര്‍ട് പൊലീസ് തിരികെ നല്‍കി. സഹോദരി മരിക്കുമ്പോള്‍ ഇയാള്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്. നാലു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായിരിക്കെ സ്‌കൂട്ടറില്‍ തിരുവല്ല വരെ കൊണ്ടു പോയത് ഗര്‍ഭഛിദ്രത്തിനു കാരണമായി. ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകാന്‍ നിര്‍ബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....