കേരളത്തില്‍നിന്ന് അബുദാബിയില്‍ എത്തി രണ്ടു പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഘം താമസിച്ചതു മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ അടുത്ത ബന്ധു വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍. കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈബിന്‍ അഷ്‌റഫ്. ഷൈബിന്‍ അഷ്‌റഫിന്റെ വ്യാപാര പങ്കാളി കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, മാനേജര്‍ ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല ചെയ്ത ശേഷം ഹാരിസ് താമസിച്ചതിന്റെ തൊട്ടു മുകളിലത്തെ ഫ്‌ലാറ്റില്‍നിന്ന് രണ്ടു മാസത്തിനു ശേഷമാണ് എട്ടംഗ കൊലയാളി സംഘം കേരളത്തിലേക്കു മടങ്ങിയതെന്നും പൊലീസ് പറയുന്നു. കൊലയാളി സംഘത്തിന്റെ ഓരോ നീക്കവും കേരളത്തിലിരുന്നു ഷൈബിന്‍ അഷ്‌റഫ് നിയന്ത്രിച്ചു. അബുദാബിയിലേക്ക് അയച്ച എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ദൗത്യങ്ങളുണ്ടായിരുന്നു. ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തു കൊലയാളി സംഘത്തെ ഏല്‍പ്പിച്ച ശേഷം നാട്ടിലേക്കു മടങ്ങി. ആദ്യം വിലയേറിയ ലഹരി വസ്തുക്കള്‍ ഹാരിസിന്റെ ഫ്‌ലാറ്റില്‍ ഒളിപ്പിച്ച ശേഷം അബുദാബി പൊലീസിന് ഒറ്റുകൊടുക്കാനായിരുന്നു പദ്ധതി. ഹാരിസിനൊപ്പം മാനേജര്‍ ഡെന്‍സി ആന്റണിയെയും കൊലപ്പെടുത്താന്‍ സംഘം തീരുമാനിച്ചു. തനിക്ക് 3 മക്കള്‍ ഉണ്ടെന്നും കൊല്ലരുതെന്നുമുള്ള ഡെന്‍സിയുടെ അപേക്ഷ സംഘം കേട്ടില്ല. ഡെന്‍സിയെ കൊലപ്പെടുത്തിയതിനു ശേഷം ഹാരിസിന്റെ കൈകള്‍ ബന്ധിച്ച് ഡെന്‍സിയുടെ കഴുത്തില്‍ ഹാരിസിന്റെ വിരലുകള്‍ അമര്‍ത്തി തെളിവുണ്ടാക്കി. ഹാരിസിന്റെ വായില്‍ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീര്‍ക്കാന്‍ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നു. കൊലപാതകം നടന്നതിനു പിന്നാലെ ലോകമെങ്ങും കോവിഡ് ഭീതി നിറഞ്ഞതോടെ കൊലയാളി സംഘത്തിന് ഇതേ ഫ്‌ലാറ്റില്‍ തുടരേണ്ടി വന്നു. ഹാരിസിന്റെ മരണത്തില്‍ പുനരന്വേഷണം ഉണ്ടായത് പ്രതീക്ഷ നല്‍കുന്നതായി കുടുംബം പ്രതികരിച്ചു. ഷൈബിനെതിരെ മൊഴി നല്‍കിയതായി ഹാരിസിന്റെ മാതാവ് പറഞ്ഞു. കേസില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹാരിസിന്റെ കുടുംബം ആരോപിച്ചു. ഷൈബിന്റെ പല കൂട്ടാളികളും കേസില്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതിക്കായി പരമാവധി ശ്രമിക്കുമെന്നും ഹാരിസിന്റെ മാതാവ് സാറാബി പറഞ്ഞു. 2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെന്‍സിയെയും അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്ന് അബുദാബി പൊലീസ് വിധിയെഴുതി. എന്നാല്‍ ഷൈബിനും കൂട്ടാളികളും ഷാബാ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതിനു പിന്നാലെ ഹാരിസിന്റേത് കൊലപാതകമാണെന്നതിനു തെളിവുകള്‍ പുറത്തുവന്നു. കൂടുതല്‍ അറസ്റ്റുണ്ടായതോടെയാണു ഹാരിസിന്റെ മരണത്തില്‍ പുനരന്വേഷണത്തിനു വഴിയൊരുങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....