ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച്ച മുതല്‍ അരിയും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. ജിഎസ്ടി കൗണ്‍സിലിന്റെ അപ്രതീക്ഷിത നികുതി വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ജൂലൈ 13 നാണ് ഭേദഗതി ചെയ്ത തീരുമാനം പുറത്തിറക്കിയത്. ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും നികുതി ചുമത്താനായിരുന്നു കഴിഞ്ഞമാസം ചേര്‍ന്ന ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം. എന്നാല്‍ ജൂലൈ 13 ന് ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ 25 കിലോ പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതോടെ ചില്ലറയായി തൂക്കി നല്‍കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമാവും. ഇതുവരേ പാക്കറ്റില്‍ നല്‍കുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി. ഇതോടെ അരിക്ക് പാക്ക് ചെയ്യാത്ത കോഴിയിറച്ചിയേക്കാള്‍ നികുതി വര്‍ധിക്കും. ഇതിന് പുറമേ തിങ്കളാഴ്ച മുതല്‍ മില്ലുകളില്‍ നിന്ന് മൊത്തവ്യാപാരിക്ക് നല്‍കുന്ന അരി പാക്കറ്റുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അരിവിലയും വര്‍ധിപ്പിക്കും.പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, പാക്ക് ചെയ്ത മാംസം, മീന്‍, തേന്‍, ലസ്സി, ശര്‍ക്കര, പനീര്‍, പപ്പടം, എന്നിവയുള്‍പ്പെടെ ജിഎസ്ടി വര്‍ധനവിന്റെ പരിധിയില്‍ വരും. ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ചെക്ക്ബുക്കിന് 18 % ജിഎസ്ടി, 5000ത്തിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറിക്ക് 5 %, 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറി വാടകയില്‍ 12 % വര്‍ധന, വീട് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ബാധകം, എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോര്‍മാന്‍ നല്‍കുന്ന സേവനം, ടെട്ര പാക്ക്, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ഉയരും. അതേസമയം ഓസ്റ്റോമി കിറ്റ്, ട്രക്ക് പോലുള്ള ചരക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന്, റോപ്പ് വേ വഴിയുള്ള യാത്രയും ചരക്ക് കൈമാറ്റത്തിനും നികുതി കുറയും. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം വിവിധഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ചിലയിടങ്ങളില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിട്ടാണ് പ്രതിഷേധം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....